അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക…

ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായഭേദമന്യേ ചെറിയ കുട്ടികളും ചെറുപ്പക്കാരും മധ്യവയസ്കരും ഈ ആരോഗ്യപ്രശ്നത്താൽ ബുദ്ധിമുട്ടുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമക്കുറവും അമിതവണ്ണത്തെ ഒരു പ്രധാന ആരോഗ്യ പ്രശ്നമാക്കി മാറ്റിയിരിക്കുന്നു.

തിരക്കേറിയ ജീവിതത്തിനിടയിൽ പലരും മറന്നു പോകുന്ന ഒന്നാണ് ആരോഗ്യം. ആഹാരസാധനങ്ങളുടെ നിറവും മണവും രുചിയും നോക്കിയാണ് മിക്ക ആളുകളും ആഹാരം തിരഞ്ഞെടുക്കുന്നത്. അതിൻറെ ഗുണങ്ങളും പോഷകമൂല്യവും പലരും ശ്രദ്ധിക്കാറില്ല. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.അവ ഏതെല്ലാം ആണെന്ന് നോക്കാം.

അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും സഹായക മായ ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓട്സ് തന്നെ. ധാരാളം കാൽസ്യം അടങ്ങിയതും, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതും ലോക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകവുമായ ഒന്നാണ് തൈര്. ദിവസവും ഡയറ്റിൽ തൈര് ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്.

വിശപ്പ് കുറയ്ക്കുന്നതിനും, പല രോഗങ്ങൾ വരാതെ തടയുന്നതിനും നട്സ് വളരെ ഗുണം ചെയ്യും. നിലക്കടല, ബദാം, കശുവണ്ടി, അണ്ടിപ്പരിപ്പ്, ഇവയിൽ ഏതു വേണമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ പച്ചക്കറികൾ വളരെയധികം സഹായിക്കും. പഴവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. പാക്കറ്റ് ഫുഡ് . കൂടുതലും ഒഴിവാക്കുന്നതാണ് ഉത്തമം. പ്രോട്ടീൻ അടങ്ങിയ മുട്ടകൾ . ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *