അമ്പോ സുന്ദരിയായ്‌ വീണ്ടും ഭാവന; കണ്ണെടുക്കാതെ മലയാളികൾ …സൗന്ദര്യ രഹസ്യം ചോദിച്ച് ആരാധകരും.!!

പരിചയപ്പെടുത്തലുകൾ തീരെ ആവശ്യമില്ലാത്ത നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയത്തിലേക്ക് ചുവടുവെപ്പ് നടത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഭാവനയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും അറിയാൻ ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. നടി ഭാവന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പീച്ച് നിറത്തിലുള്ള സൽവാർ ധരിച്ച് വളരെ സുന്ദരിയായാണ് താരം എത്തുന്നത്. ഏതൊരു വേഷവും അതിമനോഹരമായി ചേരുന്ന നടിയാണ് ഭാവന. താരത്തിന്റെ ഈ ചിത്രത്തിൽ വളരെ സിമ്പിൾ ആയാണ് എത്തുന്നത്.

ടുഡേ ഐ ആം ചൂസിങ് ഹാപ്പിനസ് എന്ന ക്യാപ്ഷനോടു കൂടിയാണ് ഭാവന ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റ്കളുമായി എത്തുന്നത്. അന്നും ഇന്നും ഒരുപോലെ ചെറുപ്പം സൂക്ഷിക്കുന്നത് എങ്ങനെയാണെന്നും, താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്നും ആരാധകർ ചോദിക്കുന്നു. ഓരോ ദിവസം കഴിയുംതോറും പതിവിലും സുന്ദരിയാവുകയാണ് ഭാവന.

താരത്തിന്റെ വിവാഹത്തിനുശേഷം മലയാളികളിൽ നിന്നും അപ്രത്യക്ഷമായ ഭാവന ഈയടുത്താണ് വീണ്ടും  പ്രേക്ഷകർക്കിടയിലേക്ക് തിരിച്ചെത്തുന്നത്. കന്നഡ സിനിമ പ്രൊഡ്യൂസർ ആയ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷകളിലെ സിനിമയിൽ അഭിനയിച്ച ഭാവനക്ക് ഒട്ടനേകം ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ഭാവന ചിത്രങ്ങൾ പങ്കുവച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒപ്പം തന്നെ ധാരാളം ലൈക്കുകളും ഈ ചിത്രത്തിന് ലഭിച്ചിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *