ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് തമിഴ് സിനിമ പ്രൊഡ്യൂസർ ആയ രവീന്ദ്രർ ചന്ദ്രശേഖരന്റെയും നടിയായ മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. സെപ്റ്റംബർ 1 ന് ആയിരുന്നു ഇവരുടെ വിവാഹം വളരെ ആഘോഷമായി നടത്തിയത്. ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രേക്ഷകരെ എല്ലാം ഞെട്ടിച്ച് കൊണ്ടാർന്നു ഈ വിവാഹ വാർത്ത ആരാധകരെ അറിയിച്ച്ത്.
ഇപ്പോൾ ഇതാ ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. അതിന്റെ സന്തോഷത്തിലാണ് രവീന്ദറും മഹാലക്ഷ്മിയും. ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഈ ദമ്പതികൾ അവരുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. മഹാലക്ഷ്മി രവീന്ദ്രൻ ദമ്പതികളുടെ വിവാഹഘോഷവും അതിനും പിന്നാലെ ഉണ്ടായിരുന്ന തിരുമാംഗല്യവും ആഘോഷമാക്കി സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്നു.
ഇവരുടെ ഏതൊരു വാർത്തയും എപ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവാദത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയായിരുന്നു. നൂറു കാരണങ്ങളാൽ ആളുകൾ എന്നെ നോക്കി ചിരിക്കുന്നു എന്നാൽ എന്റെ സന്തോഷങ്ങൾക്ക് ഒരു കാരണമേ ഉള്ളൂ അത് നീയാണ്. എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് രവീന്ദർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിചന്ദനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആരാധകരുടെ മനം കവർന്ന റോസ് എന്ന കഥാപാത്രം ചെയ്താണ് മഹാലക്ഷ്മി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. പിന്നീട് തമിഴ് സിനിമ സീരിയൽ മേഖലയിൽ തിളങ്ങുകയായിരുന്നു. മഹാലക്ഷ്മി. മലയാളികൾക്കിടയിലും ഈ താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. വിവാഹശേഷം നിരവധി സൈബർ ആക്രമണങ്ങളും വിവാദങ്ങളുമാണ് ഈ ദമ്പതികൾ നേരിടേണ്ടി വന്നത്. എന്നാൽ അതൊക്കെ ഒന്നിച്ച് കൂളായി നേരിടുകയാണ് മഹാലക്ഷ്മിയും രവീന്ദറും.