Making Of Rava Banana Snack : വൈകുന്നേരം ആയാലും ഏതു നേരമായാലും കഴിക്കാൻ ഏറെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. റവയും പഴവും ഉണ്ടെങ്കിൽ എല്ലാവരും തന്നെ ഇന്ന് ഉണ്ടാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക .
അതിലേക്ക് മധുരത്തിന് അരക്കപ്പ് പഞ്ചസാര, അഞ്ചു ടീസ്പൂൺ തേങ്ങ ചിരകിയത്, എന്നിലെ എല്ലാം ചേർത്ത് ആദ്യം നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് നന്നായി പഴുത്ത ഒരു പഴം ചേർത്ത് തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് റവ ഇട്ടുകൊടുക്കുക. വറുത്ത റവയും വറുക്കാത്ത റവയും ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം അരക്കപ്പ് തൈര് കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് അര ഗ്ലാസ് പാലു ചേർത്തു കൊടുക്കുക. പാലിനു പകരമായി വെള്ളം ചേർത്തു കൊടുത്താലും മതി ശേഷം ഒരുപാട് ലൂസ് അല്ലാതെയും എന്നാൽ ഒരുപാട് കട്ടിയല്ലാതെയുമായ മാവ് തയ്യാറാക്കി എടുക്കുക. അതിനുശേഷം ഏതെങ്കിലും ഒരു പൈപ്പിൻ ബാഗിലേക്ക് ഒഴിച്ചുകൊടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മിശ്രിതം എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. ചെറിയ കട്ട്ലൈറ്റിന്റെ വലുപ്പത്തിൽ തയ്യാറാക്കുന്നതായിരിക്കും നല്ലത്. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചിയോടെ കഴിക്കാം. Credit : Mia kitchen