കിടിലൻ ഡാൻസ് വീഡിയോയുമായി റംസാനും സാനിയ ഇയ്യപ്പനും.!! കണ്ണെടുക്കാതെ മലയാളികൾ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത വ്യക്തികളാണ് സാനിയ ഇയ്യപ്പനും, റംസാൻ മുഹമ്മദും. ഇരുവരും തങ്ങളുടെ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഇവർ പങ്കുവെക്കുന്ന ഡാൻസിന്റെ വീഡിയോ ആണ് ആരാധകർക്കിടയിൽ ഇടം പിടിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസുകളിലും യൂട്യൂബ് ഷോട്ട് വീഡിയോകളിലും ട്രെൻഡിങ് ആയി നിൽക്കുന്ന തിരിച്ചിത്രബലം എന്ന സിനിമയിലെ മനോഹരമായ ഗാനത്തിനാണ് സാനിയയും റംസാനും ചുവടുവെക്കുന്നത്.

നിമിഷങ്ങൾക്കുള്ളിൽ ആണ് ഇവരുടെ ഈ മനോഹരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇതിനുമുമ്പും ഇരുവരും ഒന്നിച്ച് തങ്ങളുടെ നൃത്തത്തിലൂടെ മലയാളി പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. അത്രമാത്രം നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്നവരാണ് ഇരുവരും എന്ന് നിസംശയം പറയാം. ബാല്യകാലസഖി എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികൾക്ക് മുൻപിൽ എത്തിയതാണ് സാനിയ ഇയ്യപ്പൻ.

തുടർന്ന് ക്വീൻ എന്ന സിനിമയിലൂടെ നായിക കഥാപാത്രമായി എത്തുകയും പ്രേതം, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങി അനവധി സിനിമകളിൽ സിനിമകളിൽ ഭാഗമാകാൻ സാനിയക്ക് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം തന്നെ മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനവും കണ്ടെത്തി എന്നു പറയാം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ്‌ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഉള്ളത്.

സാനിയ മാത്രമല്ല റംസാനും മലയാളികളുടെ പ്രിയങ്കരൻ തന്നെയാണ്. ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമാണ് റംസാൻ. തുടർന്ന് ഏതാനും ചുരുക്കം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഇരുവരും മലയാളികളുടെ ഇഷ്ടതാരങ്ങൾ ആയതുകൊണ്ട് തന്നെ സെക്കൻഡുകൾക്കുള്ളിൽ ആണ് ഇവരുടെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുന്നത്. ഒപ്പം തന്നെ ഒട്ടനേകം ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *