കുട്ടിപട്ടാളത്തോടപ്പം ഒറ്റക്ക് പൊരുതി രമേഷ് പിഷാരടി!! പൊട്ടിച്ചിരിച്ച് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരനാണ് രമേശ് പിഷാരടി. കോമഡി ഷോകളിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ ഈ നടനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. സിനിമാല, ബഡായി ബംഗ്ലാവ്, ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങി ധാരാളം കോമഡി പരിപാടികളിൽ ഭാഗമായും നിരവധി റിയാലിറ്റി ഷോകളിൽ അവതാരകനായും വിധി കർത്താവായും രമേഷ് പിഷാരടി എത്തുന്നുണ്ട്. പിന്നീട് വളരെ ചെറിയ വേഷങ്ങൾ ചെയ്ത് സിനിമ മേഖലയിലേക്ക് ചുവടുവെക്കുകയായിരുന്നു താരം.

നസ്രാണി എന്ന സിനിമയിലൂടെ ആയിരുന്നു രമേഷ് പിഷാരടി സിനിമ മേഖലയിലേക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഒട്ടനേകം സിനിമകളിലും താരം ഭാഗമാവുകയും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ നടന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ രമേഷ് പിഷാരടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മക്കൾക്കൊപ്പം ഒപ്പമുള്ള ഏറെ രസകരമായ നിമിഷങ്ങൾ പോസ്റ്റ്‌ ചെയുന്നത്. രമേഷ് പിഷാരടി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോക്കും ഉള്ള ക്യാപ്ഷനുകൾ തന്നെയാണ് ആരാധകരെ കൂടുതൽ ആകർഷിക്കാറുള്ളത് . ഏതൊരു ചിത്രങ്ങൾക്കും എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായി കിടിലൻ ക്യാപ്ഷനുകൾ ആണ് പിഷാരടി നൽകാറുള്ളത്.

‘ഇവർ മൂന്നു പേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ’ എന്ന് പറഞ്ഞാണ് മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. ആരാധകരും ഒട്ടും മോശക്കാരല്ല, താരത്തിന്റെ ഈ കമന്റിന് താഴെ ആരാധകരുടെ കമന്റുകളുടെ ഘോഷയാത്ര ആണെന്ന് പറയാം. അവർ മൂന്നുപേരും ഒരാളെ കൊണ്ട് പോയതാണ് എന്നും, പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വയ്ക്കണം, പക്ഷെ കളിക്കുന്നത് ജയിക്കാൻ വേണ്ടി ആയിരിക്കണം എന്ന് തുടങ്ങി ഒട്ടനേകം കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *