പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരകുടുംബം ആണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെത്. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരോടുള്ള ഇഷ്ടമാണ് പിന്നീട് മക്കളിലേക്കും ചെറുമക്കളിലേക്കും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. സിനിമാ മേഖലയിൽ മല്ലികയുടെ രണ്ടു മക്കളും ശോഭിച്ചതോടെ ഇവരുടെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താര കുടുംബം പങ്കുവയ്ക്കുന്ന ഏതൊരു വാർത്തയും മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.
പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും മലയാളികൾക്ക് സുപരിചിതരായത് കൊണ്ട് തന്നെ ഈ താരപുത്രികളും ആരാധകരുടെ പ്രിയങ്കരികളാണ്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മൂത്ത മകളായ പ്രാർത്ഥനയുടെ വിശേഷങ്ങൾ ആണ്. ഈ അടുത്തകാലത്താണ് പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
മകളെ പഠനത്തിനായി വിദേശത്തേക്ക് പറഞ്ഞയച്ച ദുഃഖത്തിൽ ആയിരുന്നു പൂർണിമ. മകളെ കാണാത്ത വിഷമം ഇന്ദ്രജിത്തിനെ അറിയിച്ചപ്പോൾ ഇന്ദ്രജിത്ത് പ്രാർത്ഥനയുടെ അടുത്തേക്ക് പോവുകയും മകളുമായി വീഡിയോ കോളിലൂടെ പൂർണിമയെ വിളിച്ച് സംസാരിക്കുകയും പ്രാർത്ഥനയുടെ ഒപ്പം ഉള്ള ചിത്രങ്ങൾ അയക്കുകയും ചെയ്തു. ഇരുവരെയും ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി ആഹ്ലാദത്തിൽ ആവുകയായിരുന്നു താരം. ഈ ചിത്രങ്ങളാണ് പൂർണിമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്.
മിസ്സിംഗ് മൈ ഹ്യൂമൻസ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും നിരവധി കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കമിങ് സൂൺ എന്ന് മറുപടിയാണ് പൂർണിമയുടെ പോസ്റ്റിന് നടൻ ഇന്ദ്രജിത്ത് നൽകിയത്. ഷൂട്ടിങ്ങിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഇന്ദ്രജിത്ത് തിരിച്ചെത്തുന്നതിന് ആയാണ് ആരാധകർ കാത്തിരിക്കുന്നത്.