Prithviraj Responds To Trolls : മോളിവുഡിലെ മുൻനിര യുവ നായകന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ നടനാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. മോളിവുഡിൽ സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന ചിത്രത്തിനു ശേഷം അതിന്റെ തുടർ ഭാഗമായ എമ്പുരാന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. ലൂസിഫറിലൂടെ മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടുകൾ മലയാളികൾ ഏറെ ആസ്വദിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രോ ഡാഡിയും മലയാളികൾക്ക് ഇടയിൽ വൻ വിജയമായി മാറി.
പ്രേക്ഷകരിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ പൊതുവേദിയിൽ പ്രസംഗത്തിനിടയി വെച്ച് പറഞ്ഞ പൃഥ്വിരാജിന്റെ വാക്കുകൾ ആണ് ട്രോളുകളായി സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ മോഹൻലാലിനോട് അനുബന്ധിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് ആരാധകർ ട്രോളുകളായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.
പൊതുവേദിയിൽ വെച്ച് ഇടയ്ക്കിടയ്ക്ക് താരം ലാലേട്ടനെ കാണാൻ ലാലേട്ടന്റെ വീട്ടിൽ പോവുകയാണ് എന്ന് പറയുന്നതാണ് പ്രേക്ഷകർ ട്രോളുകൾ ആയി പുറത്തിറക്കിയിട്ടുള്ളത്. നടന്റെ സൂപ്പർ ഹിറ്റ് ആയ ജനഗണമന എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയുടെ ഇടയിലും പിന്നീട് വേറെ പല താരങ്ങളെ കാണുമ്പോഴും പൃഥ്വിരാജ് വീണ്ടും ഇതുതന്നെ പറയുന്നു.
അതോടു കൂടി താരം പറഞ്ഞ വാക്കുകൾ ആരാധകർ വളരെ രസകരമായ് സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആക്കി മാറ്റി. ലാലേട്ടന്റെ കൂടെയുള്ള ചിത്രങ്ങൾ ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ കാണാറുണ്ടല്ലോ എന്ന ചോദ്യത്തിന് ഞങ്ങൾ ഒരേ ബിൽഡിംഗിൽ ആണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങളിൽ പരസ്പരം കാണാറുണ്ടെന്നും പറഞ്ഞു. താരത്തിന്റെ വീഡിയോ ജനങ്ങൾ ഏറ്റെടുത്തതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി രംഗത്ത് വന്നത്. എമ്പുരാൻ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.