മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികൾക്ക് സുപരിചിതരായ താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് മുമ്പിൽ എത്തി മല്ലികയെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അത്രമാത്രം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു എന്ന് പറയാം. മല്ലികയെ മാത്രമല്ല മല്ലികയുടെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമകളിലേക്ക് എത്തിയതോടുകൂടി കുടുംബത്തോടുള്ള ആരാധകരുടെ സ്നേഹം വർദ്ധിക്കുകയായിരുന്നു എന്ന് പറയാം.

മക്കളും സിനിമ മേഖലയിൽ ശോഭിച്ചതോടെ ഈ താര കുടുംബത്തിന്റെ ഏതൊരു വിശേഷങ്ങളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് മല്ലിക സുകുമാരന്റെ ചിത്രങ്ങൾ. മല്ലികയുടെ പിറന്നാളിനോടനുബന്ധിച്ച് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒപ്പം തന്നെ മരുമക്കളായ സുപ്രിയയും പൂർണിമയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഹാപ്പി ബർത്ത് ഡേ അമ്മ എന്ന് പറഞ്ഞാണ് ഏവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. മക്കളും മരുമക്കളും കൂടി ആശംസകളുമായി എത്തിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറ്റുകയായിരുന്നു. താരത്തിന്റെ ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്. പൃഥ്വിരാജും ഇന്ദ്രജിത്തും മാത്രമല്ല ഇവരുടെ ഭാര്യമാരും മക്കളും എല്ലാം തന്നെ ആരാധകരുടെ പ്രിയങ്കരരാണ്. ഇത്രമാത്രം മലയാളികൾ സ്നേഹിക്കുന്ന വേറൊരു താര കുടുംബം ഇല്ല എന്ന് തന്നെ പറയാം.

മല്ലികയുടെ ഈ ചിത്രത്തിന് താഴെ ഒട്ടനേകം പേരാണ് പിറന്നാൾ ആശംസകളും ആയി രംഗത്തെത്തിയത്. സിനിമ സീരിയൽ എന്നിവയിലൂടെ ഇന്നും മല്ലിക മലയാളികൾക്കു മുമ്പിൽ എത്താറുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ ഏവരും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. കൂടാതെ ഈ താര കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *