യാത്രക്കിടയിലുള്ള ദൃശ്യങ്ങളുമായി പ്രണവ് മോഹൻലാൽ!! കണ്ടുകിട്ടി എന്ന് പറഞ്ഞ് മലയാളികളും.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. താര രാജാവിന്റെ മകൻ എന്നതിലുപരി മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും നീണ്ട ഒരിടവേളക്കുശേഷം ആദി എന്ന സിനിമയിലൂടെ നായകനായി വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തുകയായിരുന്നു. തുടർന്ന് വളരെ ചുരുക്കം സിനിമകൾ മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ആദി എന്ന സിനിമയ്ക്ക് ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മലയാളി പ്രേക്ഷകരിൽ നിന്നും ഈ സിനിമയിൽ ഉള്ള താരത്തിന്റെ ഗംഭീര പ്രകടനത്തിന് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് നടൻ പ്രണവിന്റെ പുതിയ ചിത്രങ്ങൾ.

യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പ്രണവ് എന്ന് താരത്തെ അറിയുന്ന ഏവർക്കും പരിചയമുള്ള കാര്യമാണ്. അത്തരത്തിൽ യാത്രയുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഉള്ള ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ഒരു താര ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയി യാത്രകൾക്ക് പോകുന്ന പ്രണവ് എന്നും യുവാക്കളുടെ ആവേശമാണ് എന്ന് നിസംശയം പറയാം. വളരെ അപൂർവമായി മാത്രമേ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളൂ.

പ്രണവിന്റെ ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ വൈറലാക്കി മാറ്റിയത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ ഏതാനും സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രണവ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബറോസ് എന്ന സിനിമയിലാണ് പ്രണവ് വീണ്ടും അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്നത്. പ്രണവിന്റെ പുതിയ വിശേഷങ്ങൾക്കായാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *