മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ പ്രിയങ്കരനാകുവാൻ പ്രണവിന് സാധിച്ചു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലെങ്കിലും ഈ നടന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ് പ്രണവിന്റെ പുതിയ ചിത്രങ്ങൾ.
പ്രണവിനെ കാണാൻ പ്രണവിനെ ഒരുപാട് സ്നേഹിക്കുന്ന ആരാധിക വന്നിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഈ ആരാധക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇത്രയും സിമ്പിൾ ആയ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ലാലേട്ടന്റെ വീട്ടിലേക്ക് പോയ എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട അപ്പു. പറഞ്ഞു കൊണ്ടാണ് ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്നത്. പ്രണവിനെ കാണുമ്പോൾ തന്നെ വളരെയധികം ആഹ്ലാദത്തിൽ ആവുകയാണ് ഈ ആരാധിക.
പ്രണവിനൊപ്പം ചിത്രങ്ങൾ എടുക്കുകയും ഒപ്പം തന്നെ പ്രണവിനെ ഏറെ സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. അത്രമാത്രം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഈ ആരാധിക. ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ പ്രേക്ഷകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. പ്രണവിനെ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യമാണെന്നും, ഇത്രയും വലിയ താരപുത്രന്റെ മകനായിട്ട് പോലും ഇത്രയ്ക്കും സിമ്പിൾ ആയിരുന്നോ എന്നും, ഇങ്ങനെ പച്ചയായ ഒരു മനുഷ്യൻ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്.
വിനീത് ശ്രീനവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത് വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ള എങ്കിലും വളരെ പെട്ടന്ന് തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ പ്രണവിന് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. ബാറോസ് എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് പ്രണവ് ഇനി എത്താൻ പോകുന്നത്. ഇനിയും ഈ നടന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
View this post on Instagram