Powder Kitchen Cleaning : പുറത്തു പോകുന്ന സമയത്ത് പൗഡർ ഇടാത്തവർ ആയി ആരും തന്നെ ഉണ്ടാകാറില്ലല്ലോ എന്നാൽ ഈ പൗഡർ ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായിട്ടുള്ള ടിപ്പുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഗ്യാസ് അടുപ്പുകൾ ഇങ്ങനെ വൃത്തിയാക്കാം എന്നുള്ളതാണ്. എത്രത്തോളം നമ്മൾ വൃത്തിയാക്കിയാലും ചെറിയ രീതിയിൽ എങ്കിലും എണ്ണ മെഴുക്ക് ഗ്യാസ് അടുപ്പിന്റെ മുകളിൽ കാണാം.
ഇത് ഇല്ലാതാക്കുന്നതിനു വേണ്ടി കുറച്ച് പൗഡർ എല്ലാ ഭാഗത്തും ഇട്ടുകൊടുക്കുക ശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ചു മാറ്റുക. അപ്പോൾ എണ്ണ മെഴുക്കുകൾ എല്ലാം പോയി വൃത്തിയാക്കുന്നതായിരിക്കും. അതുപോലെ രാത്രി കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിന് പൗഡർ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
പാത്രങ്ങളെല്ലാം കഴുകി കഴിയുമ്പോൾ വെള്ളം പോകുന്ന ഭാഗത്തായി കുറച്ച് പൗഡർ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദുർഗന്ധം വരുന്നത് ഒഴിവാക്കാൻ സാധിക്കും. പാർട്ടിയും പല്ലിയും വരുന്നത് ഒഴിവാക്കാൻ സാധിക്കും. അടുത്തതായി അടുക്കളയിലേക്കും വീടിന്റെ പല റൂമുകളിലേക്ക് കടന്നുവരുന്ന ഉറുമ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പൗഡർ ഉപയോഗിക്കാം ഉറുമ്പ് വരുന്ന ഭാഗത്തെല്ലാം കുറച്ചു പൗഡർ ഇട്ടു കൊടുക്കുക .
അല്ലെങ്കിൽ അരിവുകളിൽ ആയി പൗഡർ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഉറുമ്പ് പാറ്റ എന്നിവ വരുന്നതിന് ഒഴിവാക്കാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത്. ഒരു സ്പ്രേ കുപ്പിയിലേക്ക് പൗഡർ ഇട്ടു കൊടുക്കുക അതിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് വീടിന്റെ കർട്ടനുകളിൽ എല്ലാം തന്നെ ചെയ്തു കൊടുക്കാവുന്നതാണ് ഇത് നല്ല സുഗന്ധം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ കൊതുക് വരുന്നത് ഇല്ലാതാക്കുകയും ചെയ്യും. എല്ലാവർക്കും ഉപകാരപ്രദമായിട്ടുള്ള ഈ ടിപ്പുകൾ ചെയ്തു നോക്കുമല്ലോ.