Making Of Tasty Potato Spicy fry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഒരു സ്പൈസി ഫ്രൈഡ് ട്രൈ ചെയ്തു നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയാൽ ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ നാല് ഉരുളക്കിഴങ്ങ് എടുത്ത് മീഡിയം വലുപ്പത്തിൽ അരിഞ്ഞതിനു ശേഷം.
ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. നല്ലതുപോലെ വെന്തു വരുമ്പോൾ പകർത്തി വയ്ക്കുക. അതിനുശേഷം ഒരു താൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ പരിപ്പിട്ടു കൊടുക്കുക അതുപോലെ തന്നെ അര ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് മൂന്ന് വറ്റൽ മുളക് ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ശേഷം അത് പകർത്തി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി അഞ്ച് വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ 5 ചുവന്നുള്ളി ചതച്ചത് ചേർത്തു കൊടുക്കുക ഉള്ളി നന്നായി വഴന്നു വരുമ്പോൾ കറിവേപ്പില ചേർക്കുക.
ശേഷം പുഴുങ്ങിയെടുത്ത ഉരുളൻ കിഴങ്ങും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം കുറച്ച് സമയം അടച്ചുവെച്ച് വേവിക്കുക. മസാല എല്ലാം നല്ലതുപോലെ ഉരുളക്കിലേക്ക് പിടിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen