Potato Masala Fry Making : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പിയാണ് പറയാൻ പോകുന്നത് നിങ്ങൾക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം കഴിക്കാവുന്നതാണ് എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നാലെണ്ണം എടുത്ത് മീഡിയ വലിപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി അറിയുക ശേഷം വെള്ളത്തിൽ ഇട്ട് പുഴുങ്ങി എടുക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ശേഷം പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് അര ടീസ്പൂൺ മല്ലി അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് 4 വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി ചൂടാക്കി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അഞ്ചു ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ഇതെല്ലാം നല്ലതുപോലെ വഴന്നു വരുമ്പോൾ കറിവേപ്പില ചേർത്തു കൊടുക്കുക.
ശേഷം പുഴുങ്ങി വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ഇട്ടുകൊടുക്കുക. ഇളക്കി യോജിപ്പിക്കുക ശേഷം പിടിച്ചു വച്ചിരിക്കുന്ന പൊടിയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. പാത്രം അടച്ചുവെച്ച് വളരെ ചെറിയ തീയിൽ വേവിക്കുക. 10 മിനിറ്റ് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഭാഗമായതിനുശേഷം വേണമെങ്കിൽ നിങ്ങൾക്ക് ചെറുനാരങ്ങ നീര് അതിനു മുകളിലായി ഒഴിച്ചു കൊടുക്കാവുന്നതാണ് ശേഷം കഴിക്കാം.
One thought on “ചോറിനും ചപ്പാത്തിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആയ ഉരുളൻ കിഴങ്ങ് വറുവൽ ഇതുപോലെ തയ്യാറാക്കൂ. | Potato Masala Fry Making”