Potato Healthy Juice : കൂടുതലായും നമ്മൾ ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഇതുപയോഗിച്ചുകൊണ്ട് നിരവധി പലഹാരങ്ങളും ഒരുപാട് മസാല കറികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ നിങ്ങൾ ആരെങ്കിലും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചിട്ടുണ്ടോ. എന്നാൽ ഇനി കുടിക്കും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ. വയറ്റിലെ പല അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണ്.
കരളിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ തടയുവാൻ വളരെയധികം സഹായിക്കുന്നു. ഇത് കറ ശുദ്ധീകരിക്കുവാൻ വളരെ നല്ലതാണ്. കരൾ വീക്കം പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കുവാൻ ഇത് സഹായിക്കുന്നതാണ്. അതുപോലെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന റാഡിക്കലുകളെ ഇല്ലാതാക്കുവാനുള്ള കഴിവ് ഇതിലുണ്ട് ഇതിലൂടെ ക്യാൻസർ സാധ്യതകളെയും കുറയ്ക്കുന്നു.
അതുപോലെ തന്നെ സന്ധിവേദന നടുവേദന എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് വളരെ ഉപകാരപ്രദമാണ് രാവിലെ വെറും വയറ്റിൽ വേണം ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങൾ കുടിക്കുവാൻ. അതുപോലെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൂടിയ കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും അത് വഴി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഉരുളക്കിഴങ്ങ് ജ്യൂസ് വളരെ സഹായിക്കും.
അതുപോലെ വയറ്റിൽ ഉണ്ടാകുന്ന അൾസർ രോഗത്തെ ഇല്ലാതാക്കുവാൻ ഇത് സഹായിക്കും രാത്രി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുക. മാത്രമല്ല ഇത് മലബന്ധം പോലുള്ള അസുഖങ്ങളെയും ഇല്ലാതാക്കും. ഇതിൽ ആരാണ് ഫൈബർ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഞരമ്പുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ മൂത്രക്കല്ല് തടയുന്നതിനുള്ള ഒരു ഒറ്റമൂലികൾ കൂടിയാണ് ഉരുളക്കിഴങ്ങ്.