ഉരുളൻ കിഴങ്ങ് വറുവൽ ശരിയായ രീതിയിൽ തയ്യാറാക്കേണ്ടത് ഇങ്ങനെയാണ്. ഈ ചേരുവകൾ ചേർത്തു കൊടുക്കാൻ മറക്കല്ലേ.| Making Of Tasty Urulakizhangu Fry

Making Of Tasty Urulakizhangu Fry : ചോറിന്റെ കൂടെയും വേറെ കറികളൊന്നും ഇല്ലായെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഉരുളൻ കിഴങ്ങ് വറുവൽ. ഈ ഉരുളൻ കിഴങ്ങ് മറവിൽ തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ് അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മൂന്ന് ഉരുളക്കിഴങ്ങ് എടുത്ത് കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ നന്നായി ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തു കൊടുക്കുക ഇവ നല്ലതുപോലെ നിറം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് വെളുത്തുള്ളി ചതച്ചെടുത്തത് ചേർത്ത് കൊടുക്കുക അതോടൊപ്പം 5 ചുവന്നുള്ളി ചതച്ചതും ചേർത്ത് കൊടുക്കുക.

ഇവ രണ്ടും വഴന്നു വരുമ്പോൾ അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഉരുളൻ കിഴങ്ങ് ചെറുതായി വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് അടച്ച് വയ്ക്കുക.

അപ്പോഴേക്കും പകുതി വെന്ത് കിട്ടുന്നതായിരിക്കും ശേഷം അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമെങ്കിൽ രണ്ട് മിനിറ്റ് അടച്ചു വെച്ച് വേവിക്കാവുന്നതാണ്. മസാല എല്ലാം പാകമായതിനു ശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen.

Leave a Reply

Your email address will not be published. Required fields are marked *