Making Tasty Potato Egg Snack : വൈകുന്നേരം നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരം നോക്കാം. ഇതുപോലെ ഒരു പലഹാരം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. കിഴങ്ങും മുട്ടയും ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് വലിയ ഉരുളൻകിഴങ്ങ് എടുത്ത് നീളത്തിൽ മുറിച്ചെടുക്കുക. ശേഷം അത് കുറച്ചു സമയം വെള്ളത്തിൽ മുക്കി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ മുക്കാൽ ടീസ്പൂൺ ചിക്കൻ മസാല, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പൊടി അര ടീസ്പൂൺ ബേക്കിംഗ് സോഡാ, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ സോയ സോസ് ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കുറേശ്ശെയായി വെള്ളം ചേർത്ത് ഒരുപാട് ലൂസ് അല്ലാത്ത മാവ് തയ്യാറാക്കുക.
മറ്റൊരു പാത്രം എടുത്ത് അതിലേക്ക് ഒന്നര കപ്പ് മൈദ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഓരോ ഉരുളൻ കിഴങ്ങും എടുത്ത് മാവിൽ മുക്കി എടുക്കുക. ശേഷം മൈദ പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് നന്നായി പൊരിച്ചെടുക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ചതച്ചതും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനൊപ്പം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാനിലേക്ക് ഒഴിച്ച് അപ്പം പോലെ തയ്യാറാക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം തയ്യാറാക്കിയ മാവിൽ മുക്കി മൈദപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. ഇതുപോലെയുള്ള വിഭവങ്ങൾ ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Fathima curry world