ചെടികൾ നന്നായി തഴച്ചു വളരുവാൻ ഈ സൂത്രം പ്രയോഗിക്കു, ഉറപ്പായും റിസൾട്ട് കിട്ടും…

വീട്ടിൽ ചെടികൾ വളർത്താനും കൃഷി ചെയ്യാനും എല്ലാം ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക വീട്ടമ്മമാരും. എന്നാൽ പലരുടെയും പ്രധാന പ്രശ്നമാണ് ചെടികൾ നന്നായി വളരുന്നില്ല എന്നത്. റോസാപ്പൂ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാവാനും പച്ചമുളക് തക്കാളി തുടങ്ങിയവ നന്നായി കായ്ക്കുവാനും നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെ പറ്റിയാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ചെടികളുടെ ശരിയായ വളർച്ചയ്ക്ക്.

എല്ലാവിധ മൂലകങ്ങളും ആവശ്യമുണ്ട് അതിന്റെ കുറവുണ്ടാകുമ്പോഴാണ് പല ചെടികളും മുരടിക്കുന്നതും അതിൽ പൂക്കളും കായ്കളും ഉണ്ടാവാത്തതും. ശരിയായ വിധത്തിൽ അവയ്ക്ക് മൂലകങ്ങൾ മണ്ണിൽ നിന്നും ലഭിക്കാതെ വരുമ്പോൾ വളത്തിന്റെ രൂപത്തിൽ നമ്മൾ തന്നെ നൽകേണ്ടതുണ്ട്. നമ്മൾ വീട്ടിൽ ഉപയോഗശൂന്യമായി കളയുന്ന പല പദാർത്ഥങ്ങളും ഇതിനായി പല പദാർത്ഥങ്ങളും ഇതിനായി ഉപയോഗിക്കാം.

പഴത്തിന്റെ തൊലി, ചായ ഉണ്ടാക്കിയതിനുശേഷം ഉള്ള ചായ പിണ്ടി, പച്ചക്കറികളുടെ വേസ്റ്റ് മിക്സിയിൽ അരയ്ക്കുമ്പോൾ കഞ്ഞിവെള്ളമാണ് ഏറ്റവും ഉത്തമം. ഇവയെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് തലേദിവസത്തെ കഞ്ഞി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. വെള്ളം ഒഴിച്ച് നല്ലവണ്ണം നേർപ്പിച്ചു വേണം ചെടികളുടെ അടിയിൽ ഒഴിക്കുന്നതിന്. പച്ചക്കറികൾ നന്നായി തഴച്ചു വളരുവാൻ ഇത് വളരെയധികം ഉപകാരപ്രദം ആകുന്നു.

ഏതു ചെടിക്ക് വേണമെങ്കിലും വളമായി ഇത് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ഇത് ചെയ്യുന്നതിലൂടെ ചെടികൾ നന്നായി തഴച്ചു വളരുകയും പച്ചക്കറികൾ ആണെങ്കിൽ അതിൽ വേണ്ടത്ര കായ്കൾ ഉണ്ടാവുകയും പൂക്കുന്ന ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. വീട്ടിൽ നമ്മൾ വെറുതെ കളയുന്ന ഇത്തരത്തിലുള്ള വസ്തുക്കളെ ഉപകാരപ്രദമാക്കി മാറ്റാൻ കഴിയും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.