നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു കൊച്ചു പൂന്തോട്ടം എങ്കിലും ഉണ്ടാകും. അലങ്കാരത്തിനായി പല ചെടികളും വെച്ച് പിടിപ്പിക്കുന്നവരാണ് നമ്മളെല്ലാവരും. അതിൽ ഏറ്റവും പ്രിയപ്പെട്ടവയാണ് പൂക്കൾ നൽകുന്ന ചെടികൾ. നിറയെ പൂക്കൾ ഉള്ള ചെടികൾ കാണാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. നിങ്ങളുടെ പൂന്തോട്ടം നിറയെ പൂക്കൾ ഉണ്ടാവാൻ ഈയൊരു മാജിക്കൻ ഫെർട്ടിലൈസർ ഉപയോഗിച്ചാൽ മതി.
നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കാൻ ഉലുവ കൊണ്ടാണ് ഈ വളം തയ്യാറാക്കുന്നത്. ഇതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ഇതുകൂടാതെ വീട്ടിൽ പൂച്ചെടി ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുല കുലയായി പൂവ് ഉണ്ടാവാൻ ഇക്കാര്യങ്ങൾ അറിഞ്ഞേ മതിയാകും. പച്ചക്കറി ചെടികളിൽ നമ്മൾ കമ്പു കുത്തി താങ്ങു കൊടുക്കുന്നത് പോലെ പൂ ചെടികളിലും കമ്പുകുത്തി കൊടുക്കേണ്ടതുണ്ട്.
അതുപോലെതന്നെ ചെടിയിൽ പൂവ് ഉണ്ടായിക്കഴിഞ്ഞാൽ അത് ഉണങ്ങിക്കഴിയുമ്പോൾ കത്രിക ഉപയോഗിച്ച് പൂവുണ്ടായ കമ്പ് മുറിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ പുതിയ ശിഖരങ്ങൾ വരുകയും അതിൽ നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ഇതുകൂടാതെ ഉലുവയും തേനും ഉപയോഗിച്ചുള്ള മാജിക്കൽ ഫെഡ്ലൈസർ കൂടി ചെടികൾക്ക് നൽകുമ്പോൾ അതിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.
ഇത് പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും ഏറ്റവും ഉത്തമമാണ്. ഉലുവയിൽ ധാരാളമായി പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചെടികളുടെ വളർച്ചയ്ക്കും നന്നായി കായ്ക്കാനും പൂക്കാനും സഹായകമാകുന്നു. ഈ ഫെർട്ടിലൈസർ ഉണ്ടാക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട് അതെ എന്താണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. കൂടുതൽ അറിയുവാനായി വീഡിയോ കാണുക.