കങ്കാരുവിനൊപ്പം രസകരമായ നിമിഷങ്ങളുമായി പിഷാരടി!! അടിച്ച് നെനച്ച് കുളിചൂടെ കമന്റുകളുമായ് ആരാധകർ.

രമേഷ് പിഷാരടിയെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. മിമിക്രി ആർട്ടിസ്റ്റായും സ്റ്റാൻഡ് അപ്പ്‌ കോമേഡിയനായും മലയാളികളുടെ മനം കവരാൻ പിഷാരടിക്ക് നിഷ്പ്രയാസം സാധിച്ചു. വളരെ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച രമേഷ് പിഷാരടിയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മലയാളികൾ. എത്ര വലിയ ജനക്കൂട്ടത്തെ പോലും നിഷ്പ്രയാസം തന്റെ വ്യത്യസ്തമാർന്ന സംസാര ശൈലിയിലൂടെ കയ്യിലെടുക്കാൻ താരത്തിന് സാധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഈ നടന്റെ ഏതൊരു വാർത്തയും അറിയാൻ വളരെ ആകാംക്ഷയോടെയാണ് മലയാളികൾക്ക് കാത്തിരിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് എന്ന് പറയാം. ചിത്രങ്ങളെക്കാൾ ഉപരി ചിത്രങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്ന ക്യാപ്ഷനുകൾക്കായാണ് ആരാധകർ ആവേശത്തിൽ കാത്തിരിക്കാറുള്ളത്.

അത്രമാത്രം വളരെ വ്യത്യസ്തമായ രീതിയിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് പിഷാരടിയുടെ ക്യാപ്ഷനുകൾ. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പിഷാരടി പങ്കുവെക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. രമേശ് പിഷാരടി ഒരു കങ്കാരുവിനൊപ്പം കിടക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കാരു പിഷാരടിയുടെ അടുത്തുനിന്ന് എഴുന്നേൽക്കുകയും പിന്നീട് പിഷാരടി എഴുന്നേറ്റ് പിടിക്കാൻ നോക്കുമ്പോൾ പിഷാരടിയുടെ അടുത്തുനിന്ന് കങ്കാരു ഓടി പോകുകയും ചെയ്യുന്നു.

ഈ രസകരമായ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്. പുതിയ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുമ്പിൽ എത്തിയപ്പോൾ തന്നെ ആദ്യം നോക്കിയത് ക്യാപ്ഷൻ ആയിരുന്നു. എന്നാൽ ഇത്തവണ ക്യാപ്ഷൻ ഒന്നും താരം നൽകിയില്ല. പക്ഷേ ആരാധകർ എല്ലാവരും ഒന്നടങ്കം പിഷുവിന്റെ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് നൽകുന്നത്. ഒപ്പം തന്നെ രമേഷ് പിഷാരടിയുടെ ഈ വീഡിയോയ്ക്ക് ധാരാളം ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *