Piles Treatment at Home : ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. ഇപ്പോഴത്തെ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ട് മിക്കവാറും ആളുകൾക്ക് ഇത് കണ്ടു വരാറുണ്ട്. എന്നാൽ കൂടുതൽ ആളുകളും ഇതിനെ കണ്ടില്ല നടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആയിരിക്കും ഡോക്ടറെ കാണാനും ശ്രമിക്കുന്നത്. അതുപോലെ മടിയാണ് കൂടുതൽ ആളുകൾക്കും പ്രശ്നമായി വരുന്നത്. മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന ഞരമ്പുകൾക്ക് സംഭവിക്കുന്ന വീക്കമാണ്.
ഇതുപോലെ പൈൽസ് ഉണ്ടാകുന്നതിന് കാരണമാകുന്നത് മലദ്വാരത്തിന് പുറത്തും ഉള്ളിലും പൈൽസ് ഉണ്ടാകാറുണ്ട്. അതുപോലെ ടോയ്ലറ്റിൽ പോകുന്ന സമയത്ത് രക്തസ്രാവം കണ്ടു വരാം. അമിതമായി ഭാരം എടുക്കുന്ന തൊഴിൽ ചെയ്യുന്ന ആളുകൾക്കും, കുടവയർ ഉള്ള ആളുകൾക്കും, അതുപോലെ ഗർഭിണികൾക്കും, അതുപോലെ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക്. അമിതമായി ഭാരമുള്ളവർക്കും മൂലക്കുരു വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അതുപോലെ പ്രമേഹം ഉയർന്ന രക്തസാരത്വം ഇത്തരം അസുഖമുള്ളവർക്കും പൈൽസ് കണ്ട് വരാം. ഇതിനായി നമ്മൾ ചെയ്യേണ്ട ഒരു കാര്യം കൃത്യമായ ഡയറ്റ് മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്. എരിവും പുളിയും കഴിക്കുന്നവർക്ക് ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. അതുപോലെ ടോയ്ലറ്റിൽ പോകുന്നത് സമയം ക്രമീകരിക്കുക.
ഭക്ഷണം ചവച്ചരച്ച് കഴിക്കുക. അതുപോലെ നല്ലതുപോലെ ഉറങ്ങുക. ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ ഫൈബർ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെ വാഴപ്പഴം, ആപ്പിൾ മുന്തിരി മാങ്ങാ നെല്ലിക്ക പേരക്ക കഴിക്കാവുന്നതാണ്. അതുപോലെ തൈര് കഴിക്കുമ്പോൾ അധികം പുളി ഇല്ലാത്ത തൈര് കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണക്രമത്തിൽ ഇതുപോലെ പാറ്റകൾ വരുത്തുകയാണെങ്കിൽ പൈൽസ് വരുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.