Pigmentation And Dark Spots Remedy : പല ആളുകൾക്കും നിരന്തരമായി സൂര്യപ്രകാശം തട്ടുന്നത് മൂലം നമ്മുടെ ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത് കണ്ടിട്ടില്ലേ. ചിലപ്പോൾ ഒന്നു മുഖം കഴുകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ഉപയോഗിച്ചുകൊണ്ട് മുഖത്ത് തേച്ചു നോക്കുമ്പോഴും ആ സമയത്ത് മാറ്റം കണ്ടേക്കാം എന്നാൽ നിരന്തരമായി ആ കറുപ്പ് നിറത്തിൽ നമുക്ക് കളയാൻ സാധിക്കണമെന്നില്ല. പക്ഷേ ഇവിടെ ഇതാ അതിന് പറ്റിയ ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്.
ഇത് നിങ്ങൾ തുടർച്ചയായി മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ എത്ര വലിയ കറുപ്പ് നിറം ആണെങ്കിലും ഉടനെ തന്നെ പോയിരിക്കും. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും അതുപോലെ ഒരു പകുതി നാരങ്ങയും എടുത്തു വയ്ക്കുക. ശേഷം ആദ്യം എടുത്തു വച്ച തൈര് മുഖത്ത് തേച്ചുപിടിപ്പിച്ച് കുറച്ചു സമയം മസാജ് ചെയ്യുക.
അതിനുശേഷം പഞ്ചസാരയിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം ആ നാരങ്ങ ഉപയോഗിച്ച് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്യുക 5 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യേണ്ടതാണ് അതിനുശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് തുടച്ച് മാറ്റുക. അതുകഴിഞ്ഞ് ഒരു ഉരുളൻ കിഴങ്ങ് എടുത്ത് അത് ചെറുതായി ഗ്രേറ്റ് ചെയ്യുകയോ അല്ലെങ്കിൽ മിക്സിയിൽ അരക്കുകയോ ചെയ്യുക.
ശേഷം അതിന്റെ നീര് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചന്ദനപ്പൊടി എടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക ഇത് നന്നായി ഉണങ്ങി കഴിയുമ്പോൾ കഴിക്കുക. തുടർച്ചയായി നിങ്ങൾ ഇതേ രീതിയിൽ തന്നെ ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്.