മാങ്ങാ അച്ചാർ കൂട്ടി ചോറുണ്ണാൻ എന്തു രുചിയാണ് അല്ലേ.. എന്നാലിനി നാലുവർഷം വരെ പുറത്ത് വെച്ചാലും ഒട്ടും കേടു വരാത്ത മാങ്ങ അച്ചാർ ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കാം. ഇത് ഉണ്ടാക്കാൻ ആയി അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. ഈ മാങ്ങ അച്ചാർ തയ്യാറാക്കാൻ ആദ്യം തന്നെ തൊലിയോട് കൂടി തന്നെ വലിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന പച്ചമാങ്ങ ആവശ്യത്തിന് ഇട്ടു കൊടുത്ത് വറുത്തെടുക്കുക. പച്ചമാങ്ങയുടെ നിറം ചെറുതായി മാറുന്നതുവരെ വറുത്തെടുക്കുക. അതിനുശേഷം കോരി മാറ്റി ഒരു തുണിയിലേക്ക് ഇടുക. ശേഷമാണ് മാങ്ങയിൽ നിന്നും അതിന്റെ എണ്ണ എല്ലാം തന്നെ നന്നായി ഒപ്പിയെടുക്കുക. അതിനുശേഷം മാങ്ങ വറുത്തെടുത്ത നല്ലെണ്ണ മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും രണ്ട് ടീസ്പൂൺ ഉലുവ പൊടിയും ചേർത്തു കൊടുക്കുക.
ഒരു ടീസ്പൂൺ കായം വറുത്തു പൊടിച്ചത് ചേർത്ത് കൊടുത്തുകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ വറുക്കേണ്ടതാണ്. ചൂടാക്കി എടുക്കുന്നതിനിടയിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം വറുത്തു വച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ഇട്ടുകൊടുത്ത് ഇളക്കി കൊടുക്കുക. ഇളക്കുന്നതിനിടയിൽ നേരത്തെ മാറ്റിവെച്ച നല്ലെണ്ണ കുറേശ്ശെയായി ഒഴിച്ചു കൊടുത്തുകൊണ്ട് ഇളക്കി യോജിപ്പിക്കുക.
ശേഷം അച്ചാർ ഒരു കുഴമ്പ് പരുവത്തിൽ തയ്യാറാക്കിയെടുക്കുക. അതിൽ ഉപ്പെല്ലാം പാകമായോ എന്ന് നോക്കി ഇറക്കി വയ്ക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഒരു ചില്ലു കുപ്പിയിൽ ആക്കി വയ്ക്കുക. ഈ മാങ്ങ അച്ചാർ ഒരു മാസത്തിനു ശേഷം എടുത്തു ഉപയോഗിക്കുമ്പോൾ ആയിരിക്കും അച്ചാറിന്റെ യഥാർത്ഥ രുചി നമുക്ക് ലഭിക്കുന്നത്. ഇതുപോലെ എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.