ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവാതം. സന്ധികളിൽ ഉണ്ടാവുന്ന വീക്കത്തെ ആണ് സന്ധിവാതം എന്ന് പറയുന്നത്. സന്ധികളിൽ വേദന കാഠിന്യം നീർ വീക്കം എന്നിവ കാണപ്പെടുന്നു. 65 വയസ്സിന് മുകളിലുള്ളവരിൽ ആണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത്. എന്നാൽ ഇന്നത്തെ തലമുറയിൽ ഇത് കുട്ടികളിൽ പോലും കണ്ടു വരുന്നുണ്ട്.
കരുണാസ്തികൾക്കിടയിലുള്ള ഫ്ലൂയിഡിന്റെ അളവ് കുറയുന്നതുമൂലം അതിശക്തമായ വേദന അനുഭവപ്പെടുന്നു. ഈ വേദന ഏത് സന്ധികളിൽ വേണമെങ്കിലും ഉണ്ടാവാം. പലപ്പോഴും ഈ രോഗം ഒരു വിട്ടുമാറാത്ത രോഗമായാണ് കണക്കാക്കപ്പെടുന്നത്. സന്ധികളുടെ വൈകല്യം ശരീരഭാരം കുറയുക ക്ഷീണം പനി ജോയിൻറ് വീക്കം നടക്കാനോ ഇരിക്കാനോ ഉള്ള ബുദ്ധിമുട്ട് സന്ധികളുടെ വഴക്കം നഷ്ടപ്പെടുന്നു ഇവയെല്ലാമാണ്.
പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമത്തിലെ കുറവുകളും ആണ് പ്രധാനമായും ഈ രോഗം എല്ലാ പ്രായക്കാരിലും എത്തിക്കുന്നത്. അമിതവണ്ണവും അമിതഭാരവും ഒരു പ്രധാന കാരണം തന്നെ. സന്ധികളിൽ ബാധിക്കുന്ന ഏതുതരം അണുബാധയും ഈ രോഗത്തിന് വഴി തെളിയിക്കുന്നു. ആവർത്തിച്ച് വളയുന്ന തരത്തിൽ ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ഈ രോഗം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
ചിട്ടയായ വ്യായാമത്തിലൂടെ കുറയ്ക്കാം. രോഗം ബാധിച്ചവർക്ക് നടത്തം നീന്തൽ തുടങ്ങിയ വ്യായാമങ്ങളിലൂടെ വേദന കുറയ്ക്കാൻ സാധിക്കും. തുടക്കത്തിലെ രോഗനിർണയം ചെയ്യുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ചികിത്സയിലൂടെ വേദന നിയന്ത്രിക്കാം, ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക..