നിങ്ങളുടെ കാലിലേക്ക് രക്തയോട്ടം കുറവാണോ? ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്. | peripheral artery disease

peripheral artery disease : സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു പ്രശ്നത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് പ്രത്യേകിച്ചും 50 വയസ്സിന്മുകളിൽ പ്രായമായവർക്കാണ് കണ്ടുവരാറുള്ളത്. കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞുവരുന്ന അവസ്ഥ. കാലുകൾ മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗം വേണമെങ്കിലും ഇതുപോലെ സംഭവിക്കാം എന്നാൽ കാലിന് സംഭവിക്കുന്ന രക്തയോട്ട കുറവിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ഇതിന്റെ ലക്ഷണങ്ങളായി പറയുന്നത് ആദ്യം നടന്ന പോകുമ്പോൾ ചെറിയ കാലുവേദന അനുഭവപ്പെടും കാലിലേക്കുള്ള രക്തം അവിടേക്ക് എത്താതിരിക്കുന്നതിന്റെ ലക്ഷണമാണ് ഇത് കുറച്ചു ദൂരം നടക്കുമ്പോൾ മുട്ടിന്റെ താഴേക്ക് നല്ല വേദന അനുഭവപ്പെടുക എന്നാൽ നടത്തം നിർത്തുമ്പോൾ വേദന മാറുകയും ചെയ്യും. ഇതാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണം.

എന്നാൽ ഇതിനെ ചികിത്സകൾ നടത്താതിരിക്കുന്നത് മൂലം കഠിനമായ വേദനയും അനുഭവപ്പെടുന്നതായിരിക്കും. അടുത്ത ലക്ഷണമാണ്കാലിൽ വിട്ടുമാറാത്ത പുണ്ണ് വ്രണണങ്ങൾ കാണപ്പെടുന്നത്. അതുപോലെ കാലിന്റെ വിരലുകളുടെ നിറം മാറി വരുക കറുപ്പ് നിറമായി മാറി വരുക ഈ അവസ്ഥയിലേക്ക് എത്തിയാൽ പിന്നീട് വിരൽ മുറിച്ച് മാറ്റുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും തന്നെയില്ല. പ്രധാനമായും കാണുന്നത് പുകവലി സ്വഭാവമുള്ളവർക്കാണ്.

പുകവലി ഇല്ലാത്ത ആളുകളാണെങ്കിൽ ഷുഗർ ഉള്ളവരിലും ഇത് കാണാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഉണ്ടാകും. അതുപോലെ ഒരു കാലിനെ അപേക്ഷിച്ചു മറ്റൊരു കാര്യം തണുത്തതുപോലെയും അരച്ചത് പോലെയും അനുഭവപ്പെടുക തുടർച്ചയായി നിങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സ സ്വീകരിക്കേണ്ടതാണ് ഇല്ലെങ്കിൽ കാല് മുറിച്ചു കളയേണ്ടതായി വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *