വിട്ടുമാറാത്ത ഉപ്പൂറ്റി വേദന ഉള്ളവർ തീർച്ചയായും ഈ സത്യം അറിയണം..

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉപ്പൂറ്റി വേദന. പ്ലാന്റർ ഫെഷ്യന്റിസ് എന്ന അവസ്ഥയാണ് ഇതിന് കാരണം. ഉപ്പൂറ്റി വേദനയുടെ സാധാരണമായ കാരണങ്ങളിൽ ഒന്നാണ് ഇത്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ വിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗം. സാധാരണയായി കുത്തുന്ന വേദനയ്ക്ക് കാരണമാകുന്നു.

രാവിലെ എണീക്കുമ്പോഴാണ് ഇതിൻറെ ആദ്യവേദന തുടങ്ങുന്നത് എന്നാൽ ചലിച്ചു തുടങ്ങുന്നതോടെ വേദന സാധാരണ ഗതിയിൽ കുറയുന്നു പിന്നീട് ദീർഘനേരം നിന്നതിനു ശേഷമോ ഇരുന്നതിനു ശേഷമോ വേദന തിരിച്ചെത്തും. കഠിനമായ വ്യായാമം ചെയ്യുന്നവരിലും അമിതഭാരം ഉള്ളവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. നമ്മുടെ പ്ലാണ്ടർ ഫേഷ്യ ലിഗമെന്റുകൾക്ക് ധാരാളം തേയ്മാനങ്ങൾ ഉണ്ടാവുന്നു.

പാദങ്ങളിൽ അമിതമായ സമ്മർദ്ദം വരുമ്പോൾ ബന്ധങ്ങൾക്ക് കേടു വരുകയോ കീറുകയോ ചെയ്യുന്നു. ഇത് വീക്കത്തിന് കാരണമാവുകയും അതികഠിനമായ വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. 40 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഗർഭിണികളിലും ഇത് ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

അമിതഭാരം ഉള്ളവരിൽ ലിഗമെന്റുകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവുകയും ഇത് രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും ഇത് സാധാരണയാണ്. ക്ലിനിക്കിൽ പരിശോധനയിലൂടെയാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇതുകൂടാതെ ചില അപൂർവ്വ കാരണങ്ങളും ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ വേദന മാറാതിരിക്കുമ്പോൾ തീർച്ചയായും വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.