മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു താര കുടുംബമാണ് പേർളി ശ്രീനിഷ് ദമ്പതികളുടേത്. ഈ ദമ്പതികൾ മാത്രമല്ല ഈ കുടുംബത്തിലെ ഓരോ അംഗവും മലയാളികൾക്ക് സുപരിചിതരാണെന്ന് പറയാം. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് പേർളി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. പേർളിയുടെ അനിയത്തിയായ റേച്ചലിന്റെ ചിത്രങ്ങൾ.
പേർളിയുടെ അനിയത്തിയായ റേച്ചലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. റേച്ചലിന്റെ ഒപ്പമുള്ള ചെറുപ്പകാലത്തെ ചിത്രങ്ങൾ മുതൽ ഈയടുത്ത് എടുത്ത ചിത്രങ്ങൾളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു സഹോദരി എന്ന ബന്ധത്തിനേക്കാൾ ഉപരി ഏറ്റവും നല്ല സുഹൃത്തുക്കൾ ആണെന്ന് പറയാം. സഹോദരിയുടെ ചിത്രങ്ങൾക്കൊപ്പം ഉള്ള പേർളിയുടെ വാക്കുകൾ ഇങ്ങനെ. പിറന്നാൾ ആശംസകൾ റേച്ചൽ.
വാവച്ചി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ പേഴ്സൺ സഹോദരി, എന്റെ സുഹൃത്ത്. ഒരാൾക്ക് എങ്ങനെ ഇത്ര പൂർണ്ണനാകാൻ കഴിയും എന്ന് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. നീ വളരെ സുന്ദരിയും മനോഹരമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു ഒപ്പം തന്നെ ഞാൻ നിന്നിൽ അഭിമാനിക്കുന്നു. സമയം ഒരുപാട് മാറിപ്പോയി. തലയിണ വഴക്കുകൾ മുതൽ അമ്മയുടെ സംസാരം വരെ. പക്ഷേ ഒന്നോർക്കുക നീ എന്ത് ചെയ്താലും, നിന്റെ പിന്നിൽ ഞാനുണ്ട്. നീ നീയായിരിക്കുന്നതിൽ ഒരുപാട് നന്ദിയുണ്ട്.
നിന്റെ ജന്മദിനം നിന്നെ അറിയുന്ന ആളുകൾ കണക്കാക്കുന്ന അനുഗ്രഹ ദിവസമാണെന്ന് ഓർമ്മിപ്പിക്കട്ടെ. എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ. ചേച്ചിയുടെയും അനിയത്തിയുടെയും ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി ആരാധകർ നിമിഷങ്ങൾക്കുള്ളിൽ. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. പേർളിയോടുള്ള അതേ സ്നേഹം തന്നെയാണ് പേർളിയുടെ അനിയത്തിയായ റേച്ചലിന് ആരാധകർ നൽകുന്നത്. അതുകൊണ്ടുതന്നെ നിരവധി പേരാണ് പേർളിയുടെ ഈ കുഞ്ഞ് അനിയത്തിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
View this post on Instagram