സുഹൃത്തിനൊപ്പം യാത്രകൾ ചെയ്‌ത്‌ പേർളി മാണി!! ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിൽ ആരാധകർ.

പേർളി മാണിയെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. അവതാരികയായും, ബിഗ് ബോസ് മത്സരാർത്ഥിയും മലയാളികൾക്കു മുമ്പിൽ എത്തിയ പേർളിയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. പേർളി ശ്രീനീഷ് ദമ്പതികൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ പേർളിയുടെ ഏതൊരു വാർത്തയും വിശേഷങ്ങളും നിമിഷങ്ങൾക്കുള്ളിൽ ആണ് മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

പേർളിയുടെ മകളായ നിലയുടെ വരവോടു കൂടി ഈ താര കുടുംബത്തിന്റെ ആരാധകർ വർദ്ധിക്കുകയാണ് ഉണ്ടായത്. പേർളിയെയും ശ്രീനിഷിനെയും സ്നേഹിക്കുന്നത് പോലെ തന്നെയാണ് നില ബേബിയേയും ആരാധകർ ഇഷ്ടപ്പെടുന്നത്. താരം തന്റെ ഏതൊരു വിശേഷവും ആരാധകർക്ക് ഒപ്പം പങ്കെടുക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതാണ് പേർളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

ഷോൺ റോമിയും പേർളിയും ഒന്നിച്ചുള്ള പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഷോൺ റോമി. ദുൽഖർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ ദുൽഖറിന്റെ നായികയായാണ് ഷോൺ എത്തുന്നത്. പിന്നീട് ലൂസിഫർ എന്ന സിനിമയിലും അഭിനയിച്ച് മലയാളികളുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു.

ഇരുവരും ഒന്നിച്ച് ഒരു ട്രിപ്പിന് പോകുന്ന ചിത്രങ്ങളാണ് ആരാധകർക്ക് ആയ് ഇപ്പോൾ പങ്കുവെക്കുന്നത്.മലകളെ ഞങ്ങൾ ഇതാ വരുന്നു എന്ന് പറഞ്ഞാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഒട്ടനേകം കമന്റുകളാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഗേൾസ് ട്രിപ്പ്‌ അടിച്ചുപൊളിക്കാനും, നിങ്ങൾ രണ്ടുപേരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്നും ആരാധകർ പറയുന്നു. ധാരാളം ലൈക്കുകൾ ആണ് ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *