പുത്തൻ ചിത്രങ്ങളുമായി വീണ്ടും പേർളി!! കളി കൂട്ടുക്കാരെ കാണിച്ച് നില ബേബിയും.

മലയാളികൾക്ക് സുപരിചിതയായ താരകുടുംബമാണ് ശ്രീനിഷ് പേർളി എന്നിവരുടേത്. പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ കാലം മുതൽ ഇരുവരും മലയാളികളുടെ പ്രിയപ്പെട്ടവർ ആണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ഈ താരങ്ങളുടെ ഏതൊരു വാർത്തയും വിശേഷങ്ങളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇവരുടെ മക്കളായ നില ബേബിക്കും ഇവരെപ്പോലെ തന്നെ ഒട്ടനവധി ആരാധകർ ആണുള്ളത്. നില ബേബിയുടെ വരവോട് കൂടി ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്ന് പറയാം.

അത്രമാത്രമാണ് പേർളിയെയും ശ്രീനിയെയും ഇവരുടെ മകളായ നില ബേബിയെയും ആരാധകർ കാണുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ പേർളി തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ സമയം കണ്ടെത്താറുണ്ട് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നതാണ്  പേർളിയുടെ മകളായ നില ബേബിയുടെ പുതിയ ചിത്രങ്ങൾ.

പേർളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ കൊച്ചു മിടുക്കിയുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. നിലയുടെ കളിക്കൂട്ടുകാരെയാണ് ഇത്തവണ ചിത്രങ്ങളിലൂടെ പേർളി ആരാധകർക്കായി പരിചയപ്പെടുത്തുന്നത്. നിലയുടെയും കളിക്കൂട്ടുകാരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറൽ ആക്കി മാറ്റുകയായിരുന്നു. പേർളിയുടെ ഒട്ടുമിക്ക വിഡിയോകളിലൂടെയും നില ബേബിയെ ചെറുപ്രായം തൊട്ട് കാണുന്നത് കൊണ്ട് മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഈ കൊച്ചു സുന്ദരിയെ സ്വീകരിക്കുന്നത്.

നിരവധി പേരാണ് നില ബേബിയുടെ ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. കുട്ടി മാമാ ഞാൻ ഞെട്ടി മാമാ എന്ന് പറഞ്ഞു കൊണ്ടാണ് പേർളി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അതിനു താഴെ ഇതിലേതാണ് ഡോൾ എന്നും, നില വളരെയധികം സുന്ദരി ആയിട്ടുണ്ടെന്നും, ചക്കരമുത്ത് ആണെന്നും ക്യൂട്ട് നില എന്നും ആരാധകർ പറയുന്നു. നിരവധി പേരാണ് ഒപ്പം തന്നെ ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിക്കൊണ്ട് രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *