ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ഉണ്ടാവാൻ ഓം നമശിവായ എന്ന മന്ത്രം ജപിക്കേണ്ടത് ഇങ്ങനെയാണ്…

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. ഓം എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്, നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളായ ഭൂമി, വായു, ആകാശം, അഗ്നി, ജലം എന്നിവയെ പ്രതിനിധാനം ചെയ്യുവാൻ വേണ്ടിയാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വഴി നാം ഭഗവാനിലേക്ക് കൂടുതലായി അടുക്കുന്നു. ഭഗവാനോട് നാം കൂടുതലായി അടുത്താലും ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും അതിനുള്ള പ്രതിവിധി നമുക്ക് കാണിച്ചു തരും.

പഞ്ചാക്ഷരി മന്ത്രം എത്രത്തോളം നമുക്ക് ജപിക്കാൻ കഴിയുന്നുവോ അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഉയർച്ചയും നേട്ടവും നന്മയും ഉണ്ടാവും. പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞു പോകും, അപകടങ്ങൾ ഒഴിഞ്ഞു പോകും, നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും. ഏത് ആപത്ത് ഘട്ടത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മൂല മന്ത്രമാണ് ഓം നമശിവായ. ഭഗവാൻ കഴിയുന്നത്ര നമ്മളെ പരീക്ഷിക്കും തന്നും തരാതെയും.

ഇത്തരത്തിൽ ഭഗവാനെ മനസ്സിലാക്കി ജീവിക്കുന്നവരാണ് യഥാർത്ഥ ശിവ ഭക്തർ. പരീക്ഷണങ്ങൾക്കൊടുവിൽ ഭഗവാൻ നമ്മളെ സഹായിക്കുന്നത് ഇന്നുവരെ നമ്മൾ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സഹായം ആയിരിക്കും. നമ്മൾ ഇന്നുവരെ കാണാത്ത അത്ഭുതം നമ്മുടെ ജീവിതത്തിൽ നടക്കും. ഭഗവാനെ വിശ്വാസത്തോടുകൂടി വിളിക്കുക എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട കാര്യം.

നമ്മളെല്ലാവരും സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവരാണ്. ഓം നമശിവായ എന്ന മന്ത്രം എപ്പോ വേണമെങ്കിലും ജപിക്കുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ ചിട്ടയോട് കൂടി മന്ത്രം ജപിക്കുന്നത് വലിയ നേട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നതിന് കാരണമാകും. നിങ്ങളുടെ ജീവിതത്തിലെ മനപ്രയാസവും അപകടങ്ങളും നീങ്ങി പോകും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.