വൈകുന്നേരങ്ങളിൽ ചൂട് ചായകൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് പഴംപൊരി. നല്ല മധുരമുള്ള പഴംപൊരി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ എണ്ണയിൽ പൊരിച്ചെടുക്കുന്നത് ആയതുകൊണ്ട് തന്നെ പലർക്കും ചിലപ്പോൾ പഴംപൊരി കഴിക്കാൻ പറ്റാതെ പോകാം. എന്നാൽ ഇനി ആർക്കുവേണമെങ്കിലും പഴംപൊരി കഴിക്കാൻ കാരണം ഒരു തരി എണ്ണയില്ലാതെ പഴംപൊരി ഉണ്ടാക്കുന്ന സൂത്രം ഇതാ.
ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒന്നര ടീസ്പൂൺ ദോശമാവാണ് അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ഇട്ട് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മൈദ പൊടിയോ ഗോതമ്പ് പൊടിയോ ചേർത്തു കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത് പഴംപൊരിയുടെ മാവ് തയ്യാറാക്കുന്നത് പോലെ മാവ് തയ്യാറാക്കുക. പഴുത്ത ഒരു പഴം എടുക്കുക അത് ഓരോരുത്തരുടെയും ഇഷ്ടമുള്ള വലുപ്പത്തിൽ മുറിക്കുക. ശേഷം മാവിലേക്ക് ഇട്ടുവയ്ക്കുക. അടുത്തതായി ഏതെങ്കിലും ഒരു പരന്ന പാത്രമെടുത്ത് അതിലെ കുറച്ച് നെയ്യ് തടവി കൊടുക്കുക.
ശേഷം മാവ് പുരട്ടിയ പഴം ഓരോന്നായി അതിൽ വച്ചു കൊടുക്കുക. അതിനുശേഷം അടി കട്ടിയുള്ള ഏതെങ്കിലും ഒരു പാൻ ചൂടാക്കുക. ശേഷം പഴംപൊരി വെച്ച് പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക. അതിനുശേഷം പാത്രം മൂടി വയ്ക്കുക. 10 15 മിനിറ്റിനുള്ളിൽ തന്നെ പഴംപൊരി റെഡിയായി കിട്ടും. ഒട്ടും തന്നെ എണ്ണ ചേർക്കാതെ വളരെയധികം രുചികരമായ പഴംപൊരി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. Video credit : Grandmother Tips