മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായിരുന്നു പാർവതി ജയറാം. 90 കളിലെ നിറസാന്നിധ്യമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. പാർവതി തന്റെ മാസ്മരിക അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴ്പ്പെടുത്തുകയായിരുന്നു എന്ന് പറയാം. വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയാണ് പാർവതിയെ ആദ്യമായി വെള്ളത്തിലേക്ക് എത്തുന്നത്. തുടർന്ന് സിനിമകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം.
അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നടൻ ജയറാമുമായി നടക്കുന്നത്. വിവാഹശേഷം സിനിമ മേഖലയിൽ നിന്നും അകന്നു നിൽക്കുകയാണ് പാർവതി. എന്നിരുന്നാലും താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇന്നും തകരുടെ പ്രിയങ്കരിയാണ് പാർവതി എന്ന് നിസംശയം പറയാം. സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെ ഏതൊരു വാർത്തയും എത്തുമ്പോൾ ഏറെ സന്തോഷത്തോട് കൂടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ നടി പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മക്കൾക്കൊപ്പം ലണ്ടനിൽ ഒഴിവുസമയം ആഘോഷിക്കുന്ന രസകരമായ നിമിഷങ്ങളാണ് നടി പാർവതി വീഡിയോ രൂപേണ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഒരു ടെലിഫോൺ ബൂത്തിൽ പാർവതി ഒളിച്ചു നിൽക്കുകയും അവസാനം മക്കൾ കണ്ടുപിടിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും.
മക്കളുമായി ഇപ്പോഴും കളിച്ച് ചിരിച്ചു നടക്കുകയാണ് പാർവതി എന്ന് പറയാം. ലണ്ടനിലെ സ്ട്രീറ്റുകളിൽ ഏറെ സന്തോഷത്തോടെ മക്കൾക്കൊപ്പം പോകുന്നതും പങ്കുവെക്കുന്നുണ്ട്. പാർവതിയുടെ ഈ രസകരമായി വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. കമന്റുകളിൽ കാളിദാസന്റെ പ്രണയിനിയായ തരിണിയുടെ കമന്റ് കൂടി എത്തിയപ്പോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു. ഒട്ടനേകം പേരാണ് ഈ വീഡിയോക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.