Pappu With Gopi Sundar And Amrita : കേരളീയർക്ക് ഏറെ സുപരിചിതരായ വ്യക്തികളാണ് ഗോപി സുന്ദറും, അമൃത സുരേഷും. മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയ പാട്ടുകാരിയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്നാൽ റിയാലിറ്റി ഷോയിലൂടെ ആണ് അമൃത പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ഗോപി സുന്ദർ അറിയപ്പെടുന്ന സംഗീത സംവിധായകനും, ഗായകനും കൂടിയാണ്.
ഇരുവരും സംഗീത മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന താരങ്ങൾ ആയതുകൊണ്ട് ഏവർക്കും പ്രിയപ്പെട്ട വ്യക്തികളാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിശേഷങ്ങൾ കൂടുതൽ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സിനിമാ മേഖലയിൽ സജീവമായ നടൻ ബാലയെ ആണ് അമൃത സുരേഷ് ആദ്യം വിവാഹം ചെയ്തത്.അമൃത സുരേഷിന്റെ ആദ്യ വിവാഹം പരാജയ പെട്ടെങ്കിലും ഇരുവർക്കും ഒരു മകൾ ആണുള്ളത്. അമൃതയുടെ മകൾ അവന്തികയെ എല്ലാവർക്കും സുപരിചിതമാണ്.
അവന്തികയെ ഏറെ സ്നേഹത്തോടെ പാപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത് ഇവരുടെ ചിത്രങ്ങളാണ്. ഗോപി സുന്ദറും അമൃത സുരേഷും മകളായ പാപ്പുവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും വാർത്തകൾ സോഷ്യൽ മീഡിയകളിൽ പലപ്പോഴും ചർച്ചകളായി മാറാറുണ്ട്.
അതുകൊണ്ട് ഇവരുടെ വാർത്ത ഏറെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. ഗോപി സുന്ദറും അമൃതയും നിരവധി വിമർശനങ്ങൾ കേൾക്കാറുണ്ട്. എന്നാൽ അതൊന്നും കാര്യമായി എടുക്കാതെ ഇരുവരും തങ്ങളുടെ ഇഷ്ട ജീവിതവുമായി മുന്നോട്ടു പോവുകയാണ്. തിരുവോണത്തിനാണ് ഇരുവരുടെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്. നിരവധി പേരാണ് താരങ്ങൾക്ക് ഓണാശംസകൾ നേരുകയും ലൈക്കുകൾ നൽകുകയും ചെയ്തത്.
View this post on Instagram