Making Of Tasty Pappadam Tomato Curry : പപ്പടം സാധാരണ നമ്മൾ വറുത്തു കഴിക്കാറുണ്ട് എന്നാൽ നിങ്ങൾ ആരെങ്കിലും കറി വെച്ച് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്. പപ്പടം എങ്ങനെയാണ് കറി വയ്ക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ,
അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ജീരകവും ചേർത്തു കൊടുക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 5 വറ്റൽമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം 20 ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ കാൽ കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക.
എല്ലാം വഴന്നു വരുമ്പോൾ എരുവിന് ആവശ്യമായിട്ടുള്ള മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം അരക്കപ്പ് വാളൻപുളി വെള്ളം ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. കറിയിലേക്ക് ആവശ്യമായിട്ടുള്ള വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
അടച്ചുവെച്ച് വേവിക്കാവുന്നതാണ് കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി പൊടിച്ചതിനുശേഷം അതിലേക്ക് ചേർത്തു കൊടുക്കുക. അവസാനമായി അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കുക പച്ചമുളക് മൂന്നെണ്ണം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വയ്ക്കാവുന്നതാണ് നിങ്ങളും ഇതുപോലെ കറി തയ്യാറാക്കു.