ഈ ചെടിയുടെയും ഒരു ഇല മാത്രം മതി എത്ര വലിയ മുട്ട് വേദനയും ഇല്ലാതാക്കാൻ. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. | Pain Remove With Leaf

Pain Remove With Leaf : നമ്മുടെ റോഡ് അരിവുകളിലും പറമ്പുകളിൽ ഏതെല്ലാം തന്നെ കാണാൻ പറ്റുന്ന ഒരു ചെടിയാണ് എരിക്ക്. നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ഇത് പണ്ടുകാലത്ത് ഉള്ളവരെല്ലാം പലതരം ആവശ്യങ്ങൾക്ക് വേണ്ടിയും ഈ ചെടി ഉപയോഗിക്കാറുണ്ട്. അതിൽ തന്നെ ഒരു വലിയ വേദനസംഹാരിയാണ് ഇതിന്റെ ഇലകൾ. നമ്മുടെ ശരീരത്തിലെ സന്ധി വേദനകളെ ഇല്ലാതാക്കാനുള്ള ഒരു പ്രത്യേക കഴിവ് ഈ ചെടിയുടെ ഇലകൾക്ക് ഉണ്ട്.

ഇത് എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് നോക്കാം. സന്ധികളിൽ വേദന വരുന്ന സമയത്ത് ഇതിന്റെ ഇലകൾ പൊട്ടിച്ചതിനുശേഷം ഒരു പാനിൽ വെച്ച് ചൂടാക്കുക. നല്ലതുപോലെ ചൂടാക്കിയ ശേഷം എവിടെയാണോ വേദന അനുഭവപ്പെടുന്നത് അവിടെ വച്ച് കൊടുത്ത് ഒരു നൂല് കൊണ്ട് കെട്ടുക. അതിന്റെ ചൂട് പോകുന്നത് വരെ അങ്ങനെ തന്നെ വയ്ക്കുക. ഇതേ രീതിയിൽ നിങ്ങൾക്ക് ഒരു മൂന്നോ നാലോ പ്രാവശ്യം ചെയ്യാവുന്നതാണ്.

10 മിനിറ്റ് എങ്കിലും തുടർച്ചയായി ചൂടുപിടിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സന്ധിവേദന പെട്ടെന്ന് തന്നെ പോകുന്നതായിരിക്കും. ഇത് നിങ്ങൾക്ക് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ് ഇതിന്റെ ഇലകൾ ഉപയോഗിക്കുക. അതുപോലെ മറ്റൊരു രീതി എന്താണെന്ന് വെച്ചാൽ ഇതിന്റെ ഇലകൾ കുറച്ച് എടുത്തതിനുശേഷം മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക.

നന്നായി അരച്ചെടുത്തതിനുശേഷം ഇത് എവിടെയാണോ വേദന ഉള്ളത് അവിടെ ഏതെങ്കിലും ഒരു വേദനസംഹാരി ആയിട്ടുള്ള എണ്ണ അല്ലെങ്കിൽ തൈലം എടുത്ത് ചൂടാക്കി തേക്കുക. ശേഷം അരച്ചെടുത്ത ഇല മുകളിൽ വെച്ചുകൊടുത്ത് ഒരു തുണി ഉപയോഗിച്ച് കൊണ്ട് കെട്ടുകയോ അല്ലെങ്കിൽ അതുപോലെ തന്നെ വയ്ക്കുകയും ചെയ്യുക. അതിനുശേഷം നന്നായി ഉണങ്ങിക്കഴിയുമ്പോൾ എടുത്തു മാറ്റുക. ഈ രണ്ടു രീതികളിലൂടെ വേദനയെ ഇല്ലാതാക്കാം.

Leave a Reply

Your email address will not be published. Required fields are marked *