Pain During Menstruation : സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉണ്ടാകുന്ന അണ്ടങ്ങളെല്ലാം പൂർണ്ണവളർച്ച എത്താതെ വരുമ്പോൾ അവ പിന്നീട് ചെറിയ സിസ്റ്റുകൾ ആയി ചെറിയ കുമിളകളായി രൂപപ്പെടുകയും ഓവറിയിൽ കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പി സി ഓ ഡി അതുപോലെ പിസിഒഎസ് എന്നിങ്ങനെ ഉള്ളത്. ഇതുപോലെ പുരുഷ ഹോർമോണുകൾ കൂടുകയും ഇതുകൊണ്ട് ചിലർക്ക് പിരീഡ്സ് ഇല്ലാതെ ആവുകയും ചെയ്യും. കുടുംബത്തിൽ ആർക്കെങ്കിലും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.
എങ്കിൽ അത് പിന്നീട് ഉള്ള ആളുകൾക്ക് വരാനുള്ള സാധ്യത കൂടുതലാണ് അടുത്ത കാരണമായിട്ട് പറയുന്നത് ഹോർമോൺ വ്യതിയാനം കൊണ്ടാണ്. അടുത്ത കാരണമാണ് ഭക്ഷണം ശൈലിയിൽ ഉണ്ടാകുന്ന മാറ്റം. ഇതിന്റെ ലക്ഷണങ്ങളായി പറയുന്നത് ആദ്യത്തെ കൃത്യം അല്ലാത്ത ആർത്തവം. അതുപോലെ അമിതമായിട്ടുള്ള രക്തസ്രാവം, ചില ആളുകൾക്ക് രക്തസ്രാവം ഉണ്ടാവുകയുമില്ല, അതുപോലെ കഴുത്തിന്റെ ഭാഗത്തുണ്ടാകുന്ന കറുപ്പ് നിറം, ശബ്ദം മാറി വരുന്ന അവസ്ഥ, മുടികൊഴിച്ചിൽ ഉണ്ടാകും,.
അതുപോലെ മുഖത്തും ശരീരത്തിന്റെ പലഭാഗത്തും ചെറിയ കുരുക്കൾ ഉണ്ടാകും. ഇതെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. അതുപോലെ പ്രമേഹ രോഗവും വരാം. ഇതിനു പരിഹാരം ആയിട്ട് ഓരോരുത്തരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം കൃത്യമായ ഡയറ്റ് മുന്നോട്ടു കൊണ്ടുപോവുക എന്നതാണ്. ആദ്യം തന്നെ അരി ഭക്ഷണം ഒഴിവാക്കുക. അതുപോലെ പുറത്തുനിന്നും കഴിക്കുന്ന എണ്ണ പലഹാരങ്ങൾ കുറയ്ക്കുക, എന്നാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്.
പച്ചക്കറികൾ പഴവർഗ്ഗങ്ങൾ പുളിയുള്ള പഴങ്ങൾ കഴിക്കുക. അതുപോലെ ഉലുവ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ് പ്രത്യേകിച്ച് ഈ അവസ്ഥ നേരിടുന്ന സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാൻ ഉലുവ വെള്ളം വളരെ സഹായിക്കും. അതുപോലെ തന്നെയാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. അതുപോലെ എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടതുമാണ്. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ മാറ്റാൻ പറ്റുന്ന ഒരു അവസ്ഥയാണ് പി സി ഓ ഡി.