പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് ജയറാം. ജയറാമിന്റെ വളരെ രസകരമായ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചു എന്ന് പറയാം. ഈ താരത്തെയും താര കുടുംബത്തെയും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഒട്ടനേകം ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും അതിന്റെ പൂർണ്ണതയോട് കൂടി ആരാധകരിലേക്ക് എത്തിക്കാനുള്ള ഈ നടന്റെ കഴിവ് തന്നെയാണ് മറ്റുള്ളവരിൽ നിന്നും ജയറാമിനെ വേറിട്ട് നിർത്തുന്നത്.
നായകനായും സഹനടനായും 200 അധികം സിനിമകളോളം താരം ചെയ്തിട്ടുണ്ട്. അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് തുടർന്ന് പൊന്മുട്ടയിടുന്ന താറാവ്, പെരുന്നാപുരത്തെ വിശേഷങ്ങൾ, മഴവിൽ കാവടി, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങി ധാരാളം സിനിമകളിലും ഭാഗമായി. സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലത്തായിരുന്നു നടൻ ജയറാം നടി പാർവതിയുമായുള്ള വിവാഹം നടക്കുന്നത്. അപരൻ എന്ന സിനിമയിൽ കണ്ടുമുട്ടുകയും പരസ്പരം ഇഷ്ടത്തിലാവുകയുമായിരുന്നു.
ഇരുവരുടെയും ഈ പ്രണയവിവാഹം മലയാളി പ്രേക്ഷകരെ ഒരുപാട് ആവേശം കൊള്ളിച്ചതായിരുന്നു. ഇപ്പോഴിതാ 30 വർഷം മുൻപുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യ മോതിരം മാറൽ, (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് സിനിമയിൽ അല്ല) എന്ന് പറഞ്ഞ് കൊണ്ടാണ് അനന്തപത്മനാഭൻ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തു വന്നതോടെ ഒട്ടനേകം പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.
ഈ ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിലെ ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ജയറാമിന് അഭിനന്ദനങ്ങൾ നൽകുന്നുണ്ട്. ഒരു ശബ്ദ രേഖയിലൂടെ ആണ് ഇവയെല്ലാം പറയുന്നത്. ഈ സിനിമയ്ക്കായി നൽകിയ ഡെഡിക്കേഷനും ഈ ഒരു കഥാപാത്രത്തെ അത്രമാത്രം വീക്ഷിച്ച് അതിന് ജീവൻ നൽകിയത് വളരെ മികച്ചത് തന്നെയായിരുന്നു എന്നും അനന്തപത്മനാഭൻ പറയുന്നു . ഇതിനു താഴെ ജയറാം അനന്തപത്മനാഭനോട് നന്ദി പറയുകയും ചെയുന്നുണ്ട്.