കാടുപിടിച്ച് തിങ്ങിനിറഞ്ഞ് പുതിന ചെടി വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ഈ സൂത്രം അറിയണം…

ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും ലഭിക്കുവാൻ നമ്മൾ ചേർക്കുന്ന ഒന്നാണ് പുതിന. ഇതിനു നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. കടയിൽ നിന്നുമാണ് പലപ്പോഴും നമ്മൾ ഇത് വാങ്ങിക്കാറുള്ളത്. ആരുടെയും പ്രധാന പരാതി ഇവ വീട്ടിൽ മുളപ്പിച്ചെടുക്കുവാൻ സാധിക്കുന്നില്ല എന്നതാണ്. എന്നാൽ കടയിൽ നിന്നും വാങ്ങിക്കുന്ന പുതിനയിൽ നിന്നും കാട് പോലെ നമുക്ക് വീട്ടിൽ വളർത്തിയെടുക്കുവാൻ സാധിക്കും.

അതിനെക്കുറിച്ച് വിശദമായി തന്നെ ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. കൃഷി ചെയ്യുന്നതിനായി കടയിൽ നിന്നും കുറച്ച് ആരോഗ്യമുള്ള പുതീന കമ്പുകൾ വാങ്ങിക്കുക. ഓടിയാത്തതും ചതയാത്തതും ആയ കമ്പുകൾ വാങ്ങിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യം തന്നെ പൊതീന വാങ്ങിച്ചതിനുശേഷം അതിൻറെ വലിയ ഇലകൾ പറിച്ചെടുക്കുക ചെറിയ ഇലകൾ മാത്രം അതിൽ വെച്ചാൽ മതിയാകും.

ഗ്രോ ബാഗിലോ ചട്ടിയിലോ എവിടെ വേണമെങ്കിലും ഇത് നടാവുന്നതാണ്. പുതിന വേര് പിടിപ്പിച്ചെടുക്കുന്നതിനായി നല്ല സ്പോഞ്ചി ആയിട്ടുള്ള ഒരു പ്രോട്ടീൻ മിശ്രിതം വേണം ഉണ്ടാക്കിയെടുക്കുവാൻ. ഉമി, ചകിരിച്ചോറ്, അല്പം ചാണകപ്പൊടി ഇവയെല്ലാം മണ്ണിൽ ചേർത്ത് മിക്സ് ചെയ്യുക. പുതിനയുടെ തണ്ട് മണ്ണിൽ കിടത്തി വയ്ക്കേണ്ടതുണ്ട്. ചെറുതായി ചാല് പോലെ എടുത്ത് കിടത്തി വെച്ചതിനുശേഷം.

അതിലേക്ക് പ്രോട്ടീൻ മിക്സ് തൂകി കൊടുക്കുക മുഴുവനായും മൂടി പോകുന്ന രീതിയിൽ മണ്ണ് ഇടുവാൻ പാടുള്ളതല്ല. ഒരുപാട് വെയിലുള്ള ഭാഗത്ത് യാതൊരു കാരണവശാലും ഇത് വയ്ക്കാൻ പാടുള്ളതല്ല. നല്ല തണലുള്ള ഭാഗത്ത് വെച്ചതിനുശേഷം ചെറുതായി വെള്ളം തൂകി കൊടുക്കുക. ഏകദേശം മൂന്ന് ആഴ്ച ആകുമ്പോഴേക്കും ചെടി നല്ല രീതിയിൽ വേരുപിടിച്ചു കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.