Onion Thokku Recipe : വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സൈഡ് ഡിഷ് റെസിപ്പിയാണ് പറയാൻ പോകുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും ഇത് കിടിലൻ കോമ്പിനേഷൻ ആയിരിക്കും. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ പരിപ്പ് രണ്ട് ടീസ്പൂൺ ഉഴുന്ന് അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ ഉലുവ 10 വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് ചേർത്ത് കൊടുക്കുക. ആ വറ്റൽ മുളകിന് പകരം മുളകുപൊടി ചേർത്താലും മതി ശേഷം ചെറിയ കഷണം വാളൻപുളിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക നാല് സബോള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. സവാള വഴന്നു വന്നതിനുശേഷം പിടിച്ചു വച്ചിരിക്കുന്ന മസാല കൂട്ടും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ മൂത്ത് പരുവം ആകുമ്പോൾ ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായിട്ടുള്ള സൈഡ്ഡിഷ് തയ്യാർ. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തേക്ക് കഴിക്കാൻ എടുക്കാവുന്നതാണ്. അതുപോലെ തന്നെ ഇത് രാവിലെ ദോശയുടെ കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും എല്ലാം കിടിലൻ കോമ്പിനേഷൻ ആയിരിക്കും.
One thought on “ഇതുപോലെ ഒരു സൈഡ് ഡിഷ് ഉണ്ടെങ്കിൽ ചപ്പാത്തി പൂരി ദോശ കഴിക്കാൻ വേറെ കറിയൊന്നും വേണ്ട. | Onion Thokku Recipe”