ഉള്ളിയുടെ തോല് വെറും നിസ്സാരക്കാരനല്ല കേട്ടോ. ഇതിന്റെ ഉപയോഗങ്ങൾ അറിഞ്ഞാൽ ആരും ഇനി ഉള്ളി തൊലി കളയില്ല. | Useful Tips Of Onion Peel

Useful Tips Of Onion Peel : സാധാരണയായി നാം ഉള്ളി തോല് കളഞ്ഞാൽ കളയുകയാണ് പതിവ്. എന്നാൽ ഇനി ആരും തന്നെ ഉള്ളി തൊലി കളയില്ല. ഇത് ഉപയോഗിച്ച് കൊണ്ട് വീട്ടിൽ നിരവധി ഉപയോഗങ്ങൾ നമുക്ക് ചെയ്യാം. ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് സന്ധികളിൽ ഉണ്ടാകുന്ന വേദനയ്ക്ക് ഇതെങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് നോക്കാം. അതിനായി ഒരു തുണിയെടുത്ത് ചെറിയൊരു പൗച്ച് പോലെ തുന്നിയെടുക്കുക. അതിനകത്തേക്ക് ഉള്ളി തൊലികൾ ഇട്ടുകൊടുക്കുക.

അതിനുശേഷം ഒരു ദോശക്കല്ല് ചൂടാക്കി തയ്യാറാക്കിയ കിഴി ചൂടുവെച്ച് വേദനയുള്ള ഭാഗങ്ങളിൽ പിടിക്കുക. വളരെ പെട്ടെന്ന് തന്നെ വേദന മാറിക്കിട്ടും. അടുത്തതായി ഉള്ളി തൊലി ബാക്കിവരുകയാണെങ്കിൽ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് അടച്ചു വയ്ക്കുക. ഇതിലേക്ക് വേണമെങ്കിൽ പച്ചക്കറികളുടെ വേസ്റ്റും ചേർത്ത് കൊടുക്കാവുന്നതാണ്.

രണ്ടുദിവസത്തിനുശേഷം അതിലെ വെള്ളം മാത്രം എടുത്ത് ചെടികൾക്ക് എല്ലാം ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് നല്ലൊരു വളമായിരിക്കും. അടുത്തതായി ചിലർക്കെങ്കിലും രാത്രി നേരത്ത് ഉറക്കം ശരിയായി ലഭിക്കാറില്ല. പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നവരും ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഉള്ളിത്തോൽ ഉപയോഗിച്ച് ഒരു ടി തയ്യാറാക്കാം. അതിനായി ഒരു കപ്പിൽ കുറച്ച് ചൂടുവെള്ളം എടുക്കുക.

ശേഷം അതിലേക്ക് ഒന്നോ രണ്ടോ ഉള്ളി തൊലി ഇട്ടു വയ്ക്കുക. ചൂടാറിയതിനു ശേഷം അത് അരിച്ച് മാറ്റുക. ശേഷം ആ വെള്ളം ചൂടാക്കി ചായ പോലെ കുടിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് തലയിൽ ഉണ്ടാകുന്ന താരൻ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നതിന് ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് ഉള്ളിത്തോല് ഇട്ടുകൊടുക്കുക. വെള്ളം നല്ലതുപോലെ ആറിയതിനുശേഷം കുപ്പിയിൽ ആക്കി തലയിൽ തേക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *