ഓണമെത്തി ആഘോഷങ്ങളും.!!ഒപ്പം ഓണ സാരിയിൽ തിളങ്ങി ഹൻസികയും…

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത് . ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ പെൺമക്കളിൽ ഏറ്റവും ഇളയതായ ഹൻസികയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. യൂട്യൂബ്ർ, ഡാൻസർ, മോഡൽ തുടങ്ങി ഒട്ടനേകം മേഖലകളിൽ താര പുത്രിയായ ഹൻസിക കൃഷ്ണ തന്റെ കഴിവുകൾ തെളിയിച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. ഇപോഴിതാ ഓണം വന്നെത്തിയതുകൊണ്ട് തന്റെ സ്കൂളിലെ ഓണാഘോഷ പരിപാടികളാണ് ആരാധകരുമായി ഹൻസിക പങ്കുവെക്കുന്നത്. ഹൻസിക തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ആരാധകർക്കായി ആഘോഷങ്ങളുടെ വീഡിയോ പുറത്തിറക്കിയത്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും സെറ്റ് സാരിയും അണിഞ്ഞ്.

തലയിൽ മുല്ലപ്പൂ ചൂടി ഒപ്പം ട്രഡീഷണൽ ആഭരണങ്ങൾ ധരിച്ച് അതി സുന്ദരിയായാണ് ഹൻസിക ഒരുങ്ങിയിരിക്കുന്നത്. താരം ആദ്യമായാണ് സെറ്റ് സാരി ഉടുക്കുന്നത് എന്നും പറയുന്നു. താരത്തിന്റെ സഹോദരിയായ അഹാനയുടെ കൂടെ ആഭരണങ്ങൾ വാങ്ങിക്കുന്നതും, അതിനിടയിൽ ഗെയിം കളിക്കുന്നതും കാണാം. കൂടാതെ അമ്മയും സഹോദരിയും ചേർന്ന് ഹൻസികയെ ഒരുക്കുന്നതും എല്ലാം രസകരമായി വിഡിയോയിൽ കാണിച്ചിരിക്കുന്നു.

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരായുള്ളത്. അതുകൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സെക്കൻഡ് ഉള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ഒപ്പം ലൈക്കുകളും കമന്റുകളും നൽകുകയും ചെയ്തു. ഒപ്പം കമന്റുകളിലൂടെ താരത്തിന്റെ ആരാധകർ ഓണം ആശംസിക്കാനും മറന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *