നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന തലയിണ അഥവാ പില്ലോ പുതു പുത്തൻ ആക്കി മാറ്റാനുള്ള ഒരു കിടിലൻ ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പലർക്കും ഉള്ള സംശയമാണ് പില്ലോ കഴുകാൻ സാധിക്കുമോ എന്നത്. എന്നാൽ അത് കഴുകി പുതു പുത്തൻ ആക്കി മാറ്റാമെന്ന് വീഡിയോയിലൂടെ വിശദമായി തന്നെ കാണിച്ചുതരുന്നു. പലർക്കും മടിയുള്ള കാര്യമാണ് പില്ലോ കഴുകുക എന്നത്.
അതിലെ എണ്ണയുടെ കറയും മറ്റ് കരിമ്പൻ പുള്ളികളും എത്ര തന്നെ കഴുകിയാലും പോവില്ല എന്നതാണ് പലരുടെയും പരാതി. എന്നാൽ എത്ര പഴയ തലയിണയും അനായാസം വൃത്തിയാക്കാനുള്ള ഒരു അടിപൊളി ഐഡിയ ഉണ്ട് അതിനെക്കുറിച്ച് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. വളരെ പഴകിയ പില്ലോ ആണെങ്കിലും ഇനി അത് കളയേണ്ട ആവശ്യമില്ല. ഈ രീതിയിൽ കഴുകി വൃത്തിയാക്കി നോക്കൂ.
ഒരു വലിയ ബക്കറ്റ് എടുക്കുക, തലയിണ രണ്ടായി മടക്കി വയ്ക്കാൻ സാധിക്കുന്ന ഒരു പാത്രം ആയാലും മതി. ആ പാത്രത്തിലേക്ക് നല്ല ചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പും പൊടി ഇട്ടു കൊടുക്കുക. നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതു സോപ്പുപൊടി വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം.
ഇനി അതിലേക്ക് തലയണ മുക്കിവെച്ച് കൊടുക്കുക. എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ആകുന്ന രീതിയിൽ വേണം തലയണ മുക്കി വയ്ക്കുവാൻ. അരമണിക്കൂർ സമയം അത് വെള്ളത്തിൽ മുക്കി വച്ചതിനുശേഷം കൈകൊണ്ടു തന്നെ കഴുകി വൃത്തിയാക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.