മലയാളികളുടെ ശീലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എണ്ണ തേച്ചു കുളി. തലയിലും ശരീരത്തും നിറയെ എണ്ണ തേച്ച് കുറച്ചു സമയത്തിന് ശേഷം കുളിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത് പരിചയമില്ലാത്ത ഒരു കാര്യം ആവാം എന്നാലും തലയിൽ എണ്ണ തേക്കുന്നവർ നിരവധിയുണ്ട്. മുടി വളരുന്നതിനായി പലതരത്തിലുള്ള എണ്ണകളാണ് പലരും ഉപയോഗിക്കുന്നത്.
മുടിയിലും ശരീരത്തും എണ്ണ തേക്കുന്നത് മോയിസ്റ്റർ ചെയ്തു നിലനിർത്തുന്നതിന് നല്ലതാകുന്നു മുടിക്ക് വേണ്ടത്ര പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ചു കുളി വളരെ നല്ലതാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. തലയിൽ എണ്ണ തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില ആളുകൾ എണ്ണ നന്നായി പിടിക്കുന്നതിനു വേണ്ടി രാത്രി തേച്ചു കിടക്കുന്നവരാണ്.
രാത്രി മുഴുവനും മുടിയിൽ എണ്ണ പുരട്ടുന്നത് മുടിയിലെ സുഷിരങ്ങൾ അടയുകയും അഴുക്കും മറ്റും അടിഞ്ഞു കൂടുകയും ചെയ്യുന്നു. അതുപോലെതന്നെ തലവേദന, കഴുത്തു വേദന എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. കുളിക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് എണ്ണ തേക്കുന്നതാണ് ഏറ്റവും നല്ലത്. ചില ആളുകൾ കുളി കഴിഞ്ഞതിനുശേഷം മുടിയിൽ എണ്ണ തേക്കാറുണ്ട് എന്നാൽ ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
തലയോട്ടിയിലും മുടിയിലും അമിതമായി പൊടിയിരിക്കുന്നതിനും താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. എണ്ണ തേച്ചതിന് ശേഷം ഒരിക്കലും മുടി ചീകുന്നത് നല്ലതല്ല. മുടി പൊട്ടി പോകുന്നതിന് ഇത് കാരണമാകും അധികമായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിയിഴകൾ ദുർബലമാക്കുന്നു. ഇത് മുടികൊഴിച്ചിലിനും മുടി പൊട്ടലിനും വഴിയൊരുക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ.