നാളെ നവരാത്രിയുടെ ഏഴാം നാൾ, ദേവി കാളരാത്രി ഭാവത്തിൽ നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ്. ഈ ദിവസത്തിൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വളരെ രൗദ്രഭാവത്തിലുള്ള ദേവിയെയാണ് ഇന്ന് കാണാൻ സാധിക്കുക. കണ്ടുകഴിഞ്ഞാൽ വളരെയധികം ഭയം തോന്നുന്ന ഒരു ഭാവത്തിലാണ് ഇന്ന് ദേവി ഉണ്ടാവുക. കഴുതയാണ് ഇന്ന് ദേവിയുടെ വാഹനമായി വരുന്നത്.
കഴിഞ്ഞതും ചിതറിയതും ആയ മുടികളും കയ്യിൽ വാളുകൾ ഏന്തിയതുമായി ദേവിയുടെ രൂപമാണ് ഇന്ന് ദൃശ്യമാവുക. ഭക്തരിൽ കാരുണ്യം ചൊരിഞ്ഞ്, സർവ്വ ദുരന്തനിവാരണയാണ് അമ്മ. ഈ ഭാവത്തിലുള്ള അമ്മയെ തൊഴുതു വണങ്ങിയാൽ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറിക്കിട്ടും. നല്ല ഭക്തിയോടുകൂടി മനസ്സുരുകി അമ്മയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഏത് കാര്യവും ഇന്ന് സാധിക്കും.
സന്ധ്യയ്ക്ക് അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തി ഏതെങ്കിലും ദേവി ചിത്രം വെച്ച് പ്രാർത്ഥിക്കുക. ചുവന്ന പൂക്കൾ സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. വീട്ടിലുള്ള എല്ലാ കുടുംബാംഗങ്ങളും അമ്മയ്ക്ക് കത്തിക്കുന്ന നിലവിളക്കിനെ തൊട്ടു തൊഴണം. കാളരാത്രി അമ്മയെ പ്രാർത്ഥിച്ചുകൊണ്ട് അഗ്നികൊണ്ട് എല്ലാ കുടുംബാംഗങ്ങളും ഉഴിയണം. ഇന്ന് അമ്മയ്ക്ക് ചില കാര്യങ്ങൾ സമർപ്പിക്കുന്നതും വളരെ നല്ലതാണ്.
ഒരു പാത്രത്തിൽ ഒന്നോ രണ്ടോ ശർക്കര വെച്ച് അത് അമ്മയ്ക്ക് നേത്യമായി സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ഒരു താലത്തിലോ കുമ്പിളിലോ കുറച്ച് ഭസ്മം ദേവിക്ക് സമർപ്പിക്കുന്നതും വളരെ ഗുണം ചെയ്യും. ഇതിലേതെങ്കിലും ഒരു കാര്യം ചെയ്യുന്നത് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുന്നതിന് കാരണമാകും. അമ്മയ്ക്ക് സമർപ്പിച്ച ആ ഭസ്മം അണിയുന്നതും വളരെ നല്ലതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.