ശരീരത്തിലെ ഈ ധാതുവിന്റെ കുറവ് എല്ലുകളുടെ ബലം നഷ്ടപ്പെടുത്തുന്നു, കാൽസ്യത്തെ കുറിച്ച് അറിയാം…

ആരോഗ്യകരമായ ശരീരത്തിന് വിറ്റാമിനുകളും പോഷകങ്ങളും ധാതുക്കളും വളരെ പ്രധാനമാണ്. ചില പോഷകങ്ങളുടെ കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.ശാരീരികമായ പല മാറ്റങ്ങളും പലപ്പോഴും ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. ശരീരത്തിന് ഉണ്ടാകുന്ന വേദന, പെട്ടെന്ന് വണ്ണം കുറയുകയും കൂടുകയും ചെയ്യുന്നത് തുടങ്ങിയവയെല്ലാം ലക്ഷണമായും കണക്കാക്കാം.

ഓരോ പ്രായത്തിലും ശരീരത്തിന് ആവശ്യം പലതരത്തിലുള്ള പോഷകങ്ങൾ ആണ്. ഇവയുടെ കുറവ് ശ്രദ്ധയിൽപ്പെടുന്നത് പല ലക്ഷണങ്ങളിലൂടെയാണ്. അത്തരത്തിൽ ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് കാൽസ്യത്തിന്റെ അഭാവം. കൈകാലുകളിൽ ഉണ്ടാകുന്ന വേദന പലരും നിസ്സാരമായി കാണുന്ന ഒന്നാണ് എന്നാൽ ഇതിൻറെ ഏറ്റു പ്രധാന കാരണം കാൽസ്യത്തിന്റെ കുറവാവാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിലെ മറ്റു പല പ്രവർത്തനങ്ങൾക്കും കാൽസ്യം വളരെ പ്രധാനമാണ്. നല്ല ആരോഗ്യമുള്ള മസിലുകൾക്ക് കാൽസ്യം ഏറെ പ്രധാനപ്പെട്ടതാണ്. പേശികളുടെ ആരോഗ്യ കുറവിനും, ഇടയ്ക്കിടെ ഉണ്ടാകുന്ന കൈകാൽ വേദനകൾക്കും കാരണമാകുന്നത് കാൽസ്യത്തിന്റെ അഭാവം ആവാം. എല്ലുകളെപ്പോലെ നമ്മുടെ നഖങ്ങളിലും കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കൃത്യമായ ഭക്ഷണരീതിയിലൂടെ മാത്രമേ ഇത് ശരീരത്തിൽ ലഭിക്കും. ആവശ്യമായ കാൽസ്യം ശരീരത്തിലേക്ക് എത്താതെ വരുമ്പോൾ എല്ലുകൾ ദുർബലമായി പോകുന്നു. ചെറിയ സ്പർശനത്തിൽ തന്നെ നഖങ്ങൾ പൊട്ടി പോവുക എത്ര നഖം വളർത്താൻ ശ്രമിച്ചിട്ടും അത് പറ്റാതായി വരിക തുടങ്ങിയവയെല്ലാം ഇതിൻറെ കുറവാകാം. ചില ആളുകൾ ചെറുതായിട്ട് എവിടെയെങ്കിലും തട്ടിയാലും മുട്ടിയാലും ഒക്കെ എല്ലുകൾ പൊട്ടുന്ന അവസ്ഥ ഉണ്ടാകുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിന് കാൽസ്യം വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.