സ്ത്രീകൾ അനുഭവിക്കുന്ന പല വേദനകളുടെയും കാരണം ഇതാണ്, ലക്ഷണങ്ങൾ അവഗണിക്കരുത്…

സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത അതാണ് ഒരു സ്ത്രീയുടെ ആരോഗ്യം. എന്നാൽ പല സ്ത്രീകൾക്കും ഇവ ഉണ്ടാവുന്നില്ല എന്നതാണ് സത്യാവസ്ഥ. ഓരോ സ്ത്രീക്കും അവരുടെ ആരോഗ്യം ചെറുപ്പത്തിൽ തന്നെ ലഭിക്കണം. കുട്ടികൾ ആയിരിക്കുമ്പോൾ കിട്ടാത്ത പോഷണം വളർന്നതിന് ശേഷം കൊടുത്തിട്ട് യാതൊരു കാര്യവുമില്ല.

കാരണം സ്ത്രീകളിൽ പ്രായമായതിനു ശേഷമുള്ള ആരോഗ്യം തീരുമാനിക്കപ്പെടുന്നത് ചെറുപ്പത്തിൽ ലഭിക്കുന്ന പോഷണത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലുകളുടെ ബലവും പ്രസവത്തിലൂടെ പുറത്തു വരാനിരിക്കുന്ന കുഞ്ഞിൻറെ ആരോഗ്യവും ഈ പോഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് പോഷക ആഹാരക്കുറവുകൊണ്ടും വ്യായാമത്തിന്റെ കുറവുകൊണ്ടും വിശ്രമത്തിന്റെ അഭാവം കൊണ്ടും സ്ത്രീകളുടെ ആരോഗ്യം ദിവസം തോറും കൊണ്ടിരിക്കുന്നു.

സ്ത്രീകൾ ആരോഗ്യമുള്ള മനസ്സോടും ശരീരത്തോടും ജീവിക്കുന്നത് സമൂഹത്തിൻറെ ആവശ്യമാണ്. ഇന്നത്തെ ഒട്ടുമിക്ക സ്ത്രീകളും നേരിടുന്നത് മാനസിക പിരിമുറുക്കം ആണ്. എങ്ങനെയൊക്കെയോ ജീവിക്കുന്നു എന്നല്ലാതെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വിശ്രമമില്ലാത്ത അവരുടെ ജീവിതം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.

എന്നാൽ പല രോഗാവസ്ഥകളും അവർ ശ്രദ്ധിക്കുന്നില്ല അതിനുള്ള ചികിത്സ തേടുന്നില്ല എന്നതാണ് വാസ്തവം. ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണ് മയോ ഫേഷ്യൽ വേദന. ശരീരത്തിന്റെ ഏത് ഭാഗത്തും ഈ വേദന പ്രത്യക്ഷപ്പെടാം. പേശികളിൽ ഉണ്ടാകുന്ന ഈ വേദന ആഴത്തിലുള്ള അതായിരിക്കും. ഇങ്ങനെ ഉണ്ടാവുന്ന പേശി വേദന ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലായി ഉണ്ടാവുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.