ഒരു ഡയറ്റും ഇല്ലാതെ പൊണ്ണത്തടിയും കുടവയറും ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാം… ഇതാ എളുപ്പവഴി..

പൊണ്ണത്തടിയും കുടവയറും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ്. തടി ഇല്ലാത്തവർക്ക് പോലും വയറു ചാടുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികൾ മുതൽ വ്യായാമ കുറവ് വരെ ഇതിനുള്ള കാരണമാണ്. സ്ത്രീകളിൽ ആകട്ടെ പ്രസവശേഷം വയറു ചാടുന്നത് സാധാരണയായി മാറിയിരിക്കുന്നു.

ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപരമായ പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാവുന്നു. വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷം ചെയ്യും. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതഭാരം ഒഴിവാക്കാൻ സാധിക്കുന്നതാണ്. കുടവയറിനുള്ള പ്രധാനകാരണം രാത്രിയിൽ ഭക്ഷണം വൈകി കഴിക്കുന്നതാണ് ഇത് ദഹിക്കുവാൻ കൂടുതൽ പ്രയാസം ആകും.

അതുകൊണ്ടുതന്നെ വയറു ചാടുന്നത് സാധാരണയാണ്. ഉറക്കം കുറയുന്നതും ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുന്നു ഇതും അമിതവണ്ണത്തിനുള്ള ഒരു കാരണം തന്നെ. ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടാതെ കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്കും വ്യായാമം ഇല്ലാത്ത ജീവിതശൈലി നയിക്കുന്ന വർക്കും കുടവയർ വേഗത്തിൽ ഉണ്ടാവാം. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസ തടസ്സം, കിതപ്പ് എന്നിവ അമിതവണ്ണം ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ചില പ്രശ്നങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കുടവയർ വേഗത്തിൽ ഉണ്ടാകുന്നത്. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് അലിയിച്ചു കളയാൻ ചൂടുവെള്ളം സഹായിക്കും. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിനായി കുറച്ചുസമയം മാറ്റിവയ്ക്കുക. കൂടാതെ മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി ചില വിനോദങ്ങളിൽ ഏർപ്പെടുന്നതും ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.