ഇന്നത്തെ തലമുറ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം. ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ പ്രധാന വില്ലൻ പൊണ്ണത്തടി ആണ്.
ഇത് നമ്മുടെ ശരീരത്തിൻറെ മെറ്റബോളിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയെല്ലാം അമിതവണ്ണവുമായി വളരെയധികം ബന്ധമുള്ള രോഗങ്ങളാണ്. ഇത് വണ്ണം സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുകയും ഇതുമൂലം മുട്ടുവേദനയും നടുവേദനയും ചെറുപ്പക്കാരിൽ പോലും സാധാരണയായിരിക്കുന്നു.
വ്യായാമത്തിന്റെ കുറവ് മൂലം ചെറിയ ദൂരം നടക്കുമ്പോഴേക്കും പലർക്കും ശ്വാസ തടസ്സം ഉണ്ടാകുന്നു. അമിതഭാരം പ്രത്യുൽപാദനശേഷിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. പല രോഗികളിലും വന്ധ്യതയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ സ്തനാർബുദത്തിനും പുരുഷന്മാരിലെ കോളോറെക്ടൽ ക്യാൻസറിന്റെയും പ്രധാന കാരണം അമിതവണ്ണം തന്നെ. മറ്റു പല അർബുദങ്ങളും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ചുവന്ന ഇറച്ചികൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ, കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും അമിതവണ്ണം കുറയ്ക്കാൻ വളരെ ഗുണം ചെയ്യും. ഭക്ഷണ ക്രമീകരണത്തോടൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.