നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു ചെറിയ പച്ചക്കറി തോട്ടമെങ്കിലും ഉണ്ടാകും. നമ്മുടെ വീടിന് ആവശ്യമായ പച്ചക്കറികൾ അതിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമം. വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെങ്കിൽ സ്വന്തമായി നമ്മൾ തന്നെ കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല.
ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് പോലും നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ സാധിക്കും. കുറച്ചു സ്ഥലം കൊണ്ട് നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുവാൻ സാധിക്കും. ഇതിന് പ്രത്യേക വളം നമ്മൾ പുറത്തുനിന്ന് വാങ്ങിക്കണം എന്നില്ല. നമ്മുടെ വീട്ടിൽ നിന്നും തന്നെ ഉണ്ടാകുന്ന വേസ്റ്റുകൾ ഉപയോഗിച്ചുകൊണ്ട് നല്ലൊരു ഫെർട്ടിലൈസർ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.
അതിനായി നമ്മുടെ വീട്ടിൽ ബാക്കി വരുന്ന ഫുഡിന്റെ വേസ്റ്റും പച്ചക്കറിയുടെ വേസ്റ്റും ഉപയോഗിക്കാവുന്നതാണ്. ഒരു കുഴി കുഴിച്ചതിനുശേഷം അതിലേക്ക് ചാരം ഇട്ടു കൊടുക്കുക പിന്നീട് അതിലേക്ക് പച്ചക്കറിയുടെ വേസ്റ്റുകൾ എല്ലാം ഇട്ടുകൊടുക്കുക. ഒരു ദിവസത്തെ നമ്മുടെ വേസ്റ്റുകൾ ഇതിനായി നമുക്ക് ഉപയോഗിക്കാം. ഒരു പഴയ ബക്കറ്റിലോ ചട്ടിയിലോ നമ്മുടെ വീട്ടിൽ വരുന്ന വേസ്റ്റുകൾ എല്ലാം ഇട്ടു വയ്ക്കുക.
ബാക്കി വരുന്ന ചോറ്, കഞ്ഞിവെള്ളം, അരിമാവ് എന്നിങ്ങനെ എല്ലാത്തരം വേസ്റ്റുകളും അതിൽ ഇട്ടതിനുശേഷം. എല്ലാം കൂടി ചാരം നിറച്ച കുഴിയിലേക്ക് ഇട്ടുകൊടുക്കുക. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചപ്പുചവറുകളും അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇതൊക്കെ ഇട്ടതിനുശേഷം അതിലേക്ക് മണ്ണ് കൂടി ചേർത്ത് കൊടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കാണുക.