നമ്മൾ പലപ്പോഴും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങിക്കുമ്പോൾ അതിൻറെ കൂടെ സിലിക്ക ബാഗുകൾ ലഭിക്കാറുണ്ട്. പല ആളുകളും അത് വിഷമാണെന്ന് പറഞ്ഞ് വലിച്ചെറിയുകയാണ് പതിവ് എന്നാൽ അതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ആരും അത് വെറുതെ കളയുകയില്ല. സിലിക്ക ബാഗുകൾക്ക് വിഷമില്ല എന്ന് മാത്രമല്ല അതുകൊണ്ട് പല പ്രയോജനങ്ങളും ഉണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ എളുപ്പത്തിൽ കേടാകാതിരിക്കുവാനാണ് അവയുടെ കൂടെ ഇത് പാക്ക് ചെയ്തു വയ്ക്കുന്നത്. ചുറ്റുമുള്ള വായുവിൽ നിന്നും ജലാംശം വലിച്ചെടുത്ത് അന്തരീക്ഷത്തെ ഈർപ്പരഹിതമായി വയ്ക്കുന്നു. സിലിക്ക ജെല്ലിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത അത്രയും ചെറിയ കുഴികൾ ഉണ്ട് ജല തന്മാത്രകളെ അവ അതിലേക്ക് പിടിച്ചു വയ്ക്കും. സ്വന്തം ഭാരത്തിന്റെ 40% ത്തോളം ജലത്തെ വലിച്ചെടുക്കുവാൻ സിലിക്ക ജെല്ലിന് സാധിക്കും.
ഈർപ്പം കൊണ്ട് നശിക്കുന്ന സാധനങ്ങളെ ഒരു പരിധിവരെ സംരക്ഷിക്കുവാൻ സിലിക്ക ജെല്ലിന് സാധിക്കും. ഈർപ്പം കയറാതെ സൂക്ഷിക്കേണ്ട എല്ലാവിധ ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ കയ്യിൽ ഇത് കിട്ടാതെ പ്രത്യേകം സൂക്ഷിക്കണം കാരണം സിലിക്ക ജെല്ലിൽ ചെറിയ തോതിലുള്ള വിഷാംശം ഉണ്ട്. തുണികൾ മുഷിഞ്ഞു ഞാറാതിരിക്കാൻ സിലിക്ക ജെല്ല് ഉപയോഗിക്കാവുന്നതാണ്.
അതുപോലെ ബാഗുകളിലും ഷൂസുകളിലും ഇത് ഉപയോഗിക്കുന്നതിലൂടെ അവയിൽ നിന്നും ഉണ്ടാകുന്ന ബാഡ് സ്മെല്‍ മാറിക്കിട്ടും. ഫോൺ വെള്ളത്തിൽ വീണാൽ സിലിക്ക ജെൽ നിറച്ച ബാഗിൽ സൂക്ഷിക്കുന്നത് നല്ലതാണ്. പഴയ ഫോട്ടോസും ആൽബവും ഒക്കെ ഈർപ്പം പിടിച്ചു നാശം ആവുന്നത് സാധാരണയാണ് എന്നാൽ അവയിൽ സിലിക്ക ജെൽ വെച്ച് സൂക്ഷിച്ചാൽ ഈ പ്രശ്നം ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.